കായികം

1980 അല്ല പാക് ക്രിക്കറ്റ് മേലാളന്‍മാരേ, സ്‌ട്രെക്ചര്‍ ഒന്നുമില്ലേ? പരിക്കേറ്റ ഷദബിനെ തോളത്തെടുത്തു സഹ താരം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പരിക്കേറ്റതിനെ തുടര്‍ന്നു പാക് താരത്തെ സഹ താരം തോളില്‍ എടുത്തു ഗ്രൗണ്ടില്‍ നിന്നു കൊണ്ടു പോകുന്ന വീഡിയോ വൈറല്‍. പാകിസ്ഥാന്‍ ദേശീയ ടി20 കപ്പ് പോരാട്ടത്തിനിടെയാണ് ഓള്‍റൗണ്ടര്‍ ഷദബ് ഖാനു പരിക്കേറ്റത്. 

റാവല്‍പിണ്ടിയും സിയാല്‍കോട്ടും തമ്മിലുള്ള മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഷദബിനു പരിക്കേറ്റത്. പിന്നാലെയാണ് താരത്തെ സഹ താരമെത്തി തോളില്‍ എടുത്തു ഗ്രൗണ്ടില്‍ നിന്നു പുറത്തേക്ക് പോയത്. 

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പാക് ക്രിക്കറ്റ് അധികൃതരെ വിമര്‍ശിച്ച് ആരാധകരും രംഗത്തെത്തി. അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെ പാക് അധികൃതര്‍ എന്താണ് ചെയ്യുന്നതെന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. 

നമ്മള്‍ 1980കളിലാണോ ഇപ്പോഴും ജീവിക്കുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ കൈയില്‍ സ്‌ട്രെക്ചര്‍ ഒന്നുമില്ലേ. ആരാധകര്‍ ചോദിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രണ്ടാമന്‍ ആര്? ഐപിഎല്ലില്‍ ഇന്ന് തീ പാറും!

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം