കായികം

വന്നിറങ്ങിയത് മഴയത്ത്; ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലെത്തി. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടി20 സംഘമാണ് ഡര്‍ബനില്‍ ഇറങ്ങിയത്. ടീമിനും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ടീം ഡര്‍ബനിലെത്തുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. 

മൂന്ന് മത്സരങ്ങളടങ്ങിയ ടി20, ഏകദിനം, രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കളിക്കുന്നത്. ഈ മാസം 10 മുതലാണ് ടി20 പരമ്പര. 12നു രണ്ടാം പോരാട്ടവും 14നു മൂന്നാം പോരാട്ടവും നടക്കും. 

ഓസീസിനെതിരായ ടി20 പരമ്പരയില്‍ നടാടെ ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടി20യിലും ഇന്ത്യയെ നയിക്കുന്നത്. 

മുതിര്‍ന്ന താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ക്ക് വൈറ്റ് ബോളില്‍ വിശ്രമം അനുവദിച്ചു. കെഎല്‍ രാഹുലാണ് ഏകദിന ടീമിനെ നയിക്കുന്നത്. രോഹിത് ടെസ്റ്റില്‍ ക്യാപ്റ്റനാകും. 

ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചഹര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇങ്ങനെയൊരു പഠനവുമായി സഹകരിച്ചിട്ടില്ല; മൂന്നിലൊരാള്‍ക്ക് കോവാക്‌സിന്‍ ദോഷകരമായി ബാധിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍

''വീണ്ടും ജനിക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ മരിക്കണം.''

ഇഡിക്ക് തിരിച്ചടി; മസാലബോണ്ട് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

യാമി ​ഗൗതം അമ്മയായി; കുഞ്ഞിന്റെ പേരിന്റെ അർഥം തിരഞ്ഞ് ആരാധകർ

ഹീറ്റാവുമെന്ന് പേടി വേണ്ട, പ്രത്യേക കൂളിങ് സിസ്റ്റം; വരുന്നു റിയല്‍മിയുടെ 'അടിപൊളി' ഫോണ്‍, മറ്റു ഫീച്ചറുകള്‍