കായികം

മൂന്ന് അര്‍ധ സെഞ്ച്വറികള്‍; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാന് മുന്നില്‍ 260 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ദുബൈ: പാകിസ്ഥാനെതിരായ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനു പൊരുതാവുന്ന സ്‌കോര്‍. നിശ്ചിത ഓവറില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. 

ടോസ് നേടി പാകിസ്ഥാന്‍ ഇന്ത്യയെ ബീറ്റിങിനു അയക്കുകയായിരുന്നു. ഇന്ത്യക്കായി മൂന്ന് താരങ്ങള്‍ അര്‍ധ സെഞ്ച്വറികള്‍ നേടി. 

ഓപ്പണര്‍ ആദര്‍ശ് സിങ് (61), ക്യാപ്റ്റന്‍ ഉദയ് സഹാറന്‍ (6), സച്ചിന്‍ ദാസ് (58) എന്നിവരാണ് മികവ് പുലര്‍ത്തിയത്. സഹ ഓപ്പണര്‍ അര്‍ഷിന്‍ കുല്‍കര്‍ണി 24 റണ്‍സെടുത്തു. 

പാക് നിരയില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് സീഷന്‍ തിളങ്ങി. അമിര്‍ ഖാന്‍, ഉബൈദ് ഷ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അരാഫത് മിന്‍ഹാസ് ഒരു വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു