കായികം

തീ തുപ്പി 'ജമ്മു എക്‌സ്പ്രസ്'-  പന്ത് കൊണ്ട് ബെയ്ല്‍സ് പറന്നു, 28 മീറ്റര്‍ ദൂരത്തേയ്ക്ക്! വീണ്ടും ഉമ്രാന്‍ മാജിക്ക് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരായ അവസാന ടി20 പോരാട്ടത്തില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ പരമ്പര പിടിച്ചു. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട് തുടങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. 

മത്സരത്തില്‍ പേസര്‍ ഉമ്രാന്‍ മാലിക് എറിഞ്ഞ ഒരു പന്ത് ഇപ്പോള്‍  വൈറലായി മാറുകയാണ്. ന്യൂസിലന്‍ഡ് ബാറ്റര്‍ മിഷേല്‍ ബ്രെയ്‌സ്‌വെല്ലിനെ മടക്കിയ പന്താണ് ശ്രദ്ധേയമായത്. ഈ പന്ത് 150 കിലോമീറ്റര്‍ വേഗതയില്‍ പറന്നെത്തി ബ്രെയ്‌സ്‌വെല്ലിന്റെ കുറ്റി തെറിപ്പിച്ചു. 

പന്ത് സ്റ്റംപിനെ ചുംബിച്ചപ്പോള്‍ അതില്‍ നിന്ന് ബെയ്ല്‍സ് പറന്നു. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ തലയ്ക്ക് മുകളിലൂടെ ബെയ്ല്‍സ് പറന്ന് പോയതാണ് വിക്കറ്റിനെ കൗതുകകരമാക്കിയത്. ഏതാണ്ട് 28 മീറ്റര്‍ (27.432) ദൂരേയ്ക്കാണ് ബെയ്‌സ് തെറിച്ചത്. മത്സരത്തില്‍ ഉമ്രാന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ