കായികം

ഇന്ത്യയ്‌ക്ക് 223 റൺസ് ലീഡ്, രോഹിത് ശർമ ടോപ് സ്‌കോറർ, തകർത്തടിച്ച് അക്ഷറും ഷമിയും

സമകാലിക മലയാളം ഡെസ്ക്

നാഗ്‌പൂർ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് 223 റൺസിൻറെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്നിങ്‌സിൽ ആദ്യം ബാറ്റിങ് ചെയ്ത ഒസീസിന്റെ 177 റൺസിന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യ 400 റൺസെടുത്താണ് പുറത്തായത്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ. 212 ബോളിൽ 120 റൺസ് രോഹിത് അടിച്ചെടുത്തു. ഓൾ റൗണ്ടർ അക്ഷർ പട്ടേലും മുഹമ്മദ് ഷമിയും കളിൽ നിർണായകമായി. അക്ഷർ പട്ടേൽ 174 പന്തിൽ 84 റൺസെടുത്തു പുറത്തായി. മുഹമ്മദ് ഷമി 47 പന്തിൽ 37 റൺസെടുത്തു മടങ്ങി. 

മൂന്നാം ദിവസം ഏഴു വിക്കറ്റ് നഷ്ടത്തിൽ 321 റൺസെന്ന നിലയിലാണ് ഇന്ത്യ കളി തുടങ്ങിയത്. തുടക്കത്തിൽ തന്നെ രവീന്ദ്ര ജഡേജയെ ഇന്ത്യയ്ക്കു നഷ്ടമായി. 185 പന്തിൽ 70 റൺസെടുത്ത ജഡേജയെ ടോഡ് മർഫി ബോൾഡാക്കി. തുടർന്നാണ് ഷമി– അക്ഷർ സഖ്യം കൈ കോർത്തത്. സ്കോർ 380ൽ എത്തിച്ചാണ് ഷമി പുറത്തായത്. മർഫിയെ മൂന്നു വട്ടം സിക്സർ പറത്തിയ ഷമി, ഓസീസ് അരങ്ങേറ്റക്കാരന്റെ പന്തിൽ തന്നെ പുറത്തായി.

സ്കോർ 400 തികച്ചതിനു പിന്നാലെ അക്ഷർ പട്ടേലിനെ ഓസീസ് ക്യാപ്റ്റൻ ബാറ്റ് കമ്മിൻസ് ബോൾഡാക്കി. രണ്ടാം ദിനം ഇന്ത്യയ്ക്ക്  144 റൺ‌സിന്റെ ലീഡാണുണ്ടായിരുന്നത്. ആർ അശ്വിൻ 20 റൺസ്, ചേതേശ്വർ പൂജാര 7 റൺസ്, വിരാട് കോലി 12 റൺസ്, സൂര്യകുമാർ യാദവ് റൺസ് എന്നിങ്ങനെ പുറത്തായപ്പോൾ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ആറാം വിക്കറ്റിൽ 61 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കിയാണ് രോഹിത് രണ്ടാം ദിനം ഇന്ത്യയെ ലീഡിൽ എത്തിച്ചത്. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ ബോളിലാണ് രോഹിത് പുറത്തായത്. 

തൊട്ടു പിന്നാലെ കെ.എസ്.ഭരത്തും 8 റൺസ് എടുത്ത് മടങ്ങി. ഏഴ് വിക്കറുകൾ വീഴ്ത്തിയതോടെ ഇന്ത്യയെ അനായാസം കീഴ്‌പ്പെടുത്താമെന്ന ഓസീസ് സ്വപ്‌നത്തെയാണ് ജഡേജയും അക്ഷറും വീണ്ടും തകർത്തെറിഞ്ഞത്. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്നു 81 റൺസ് നേടി. ഓസീസ് സ്പിന്നർ ടോഡ് മർഫി ഏഴു വിക്കറ്റുകളും സ്വന്തമാക്കി. പാറ്റ് കമ്മിൻസ് രണ്ടും നേഥൻ ലയൺ ഒരു വിക്കറ്റും വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി