കായികം

ഒളി കാമറ വിവാദം: ചേതന്‍ ശര്‍മ്മ രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ്ഷായ്ക്ക് രാജിക്കത്ത് നല്‍കി. ചേതന്‍ ശര്‍മ്മയുടെ രാജി സ്വീകരിച്ചതായി ജയ് ഷാ വ്യക്തമാക്കി. 

ഒരു സ്വകാര്യ ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍, ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് ചേതന്‍ ശര്‍മ്മ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. പൂര്‍ണമായും ഫിറ്റല്ലാത്ത താരങ്ങള്‍ ഉത്തേജക മരുന്ന് കുത്തിവെച്ച് കളിക്കാനിറങ്ങുന്നുവെന്നായിരുന്നു ചേതന്റെ വിവാദ വെളിപ്പെടുത്തല്‍.

വിരാട് കോഹ്‌ലിയും മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലുള്ള പോരും, നിലവിലെ ഇന്ത്യന്‍ ടീമില്‍ കോഹ് ലിയും നായകന്‍ രോഹിത് ശര്‍മ്മയും തമ്മിലുള്ള ബന്ധങ്ങളുമടക്കം ചേതന്‍ ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു. വിരാടും രോഹിതും തമ്മില്‍ പിണക്കങ്ങളില്ലെങ്കിലും, ഇരുവര്‍ക്കുമിടയില്‍ ഈഗോ ക്ലാഷ് ഉണ്ടെന്ന് ചേതന്‍ ശര്‍മ്മ പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്