കായികം

അണുബാധയില്‍ ആശങ്ക; പന്തിനെ സ്വകാര്യ സ്യൂട്ടിലേക്കു മാറ്റി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ സ്വകാര്യ സ്യൂട്ടിലേക്കു മാറ്റി. അണുബാധയുണ്ടാവുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ ശ്യാം ശര്‍മ പറഞ്ഞു. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് പന്ത് ചികിത്സയില്‍ കഴിയുന്നത്.

പന്തിനെ സ്വകാര്യ സ്യൂട്ടിലേക്കു മാറ്റാന്‍ ആശുപത്രി അധികൃതരോട് അഭ്യര്‍ഥിക്കുകയായിരുന്നെന്ന് ശര്‍മ പറഞ്ഞു. പന്തിനെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കി എല്ലാവരും സഹകരിക്കണമെന്ന് ശര്‍മ ആവശ്യപ്പെട്ടു. സന്ദര്‍ശനം അണുബാധയ്ക്ക് ഇടവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ആറു മാസം വിട്ടുനില്‍ക്കേണ്ടി വരും

പന്തിന് ആറ് മാസത്തോളം ഗ്രൗണ്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ സീസണും ഓസ്‌ട്രേലിയന്‍ പരമ്പരയും പന്തിന് നഷ്ടമായേക്കും. 

രണ്ട് മുറിവുകളാണ് പന്തിന്റെ തലയിലുള്ളത്. വലത് കാല്‍മുട്ടിലെ എല്ലുകള്‍ക്ക് പരിക്കുണ്ട്. വലത് കൈവെള്ളയിലും കണങ്കാലിലും പാദത്തിലും പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്.

പരിക്ക് ഭേദമാവാന്‍ മൂന്ന് മുതല്‍ ആറ് മാസം വരെ വേണ്ടി വരും

കാല്‍മുട്ടിലെ പരിക്ക് ഭേദമാവാന്‍ മൂന്ന് മുതല്‍ ആറ് മാസം വരെ വേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍മുട്ടിലെ എല്ലുകള്‍ക്ക് ഏറ്റ ക്ഷതം ഗുരുതരമാണ് എങ്കില്‍ തിരികെ വരാന്‍ വീണ്ടും സമയമെടുക്കും. ഫെബ്രുവരി 9നാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് വട്ടവും ഓസീസ് പര്യടനത്തില്‍ പന്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമായിരുന്നു.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ നിര്‍ണയിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പന്തിന്റെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയാണ്.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനാണ് പന്ത്. പന്തിന് ഐപിഎല്‍ സീസണ്‍ നഷ്ടമാകുന്നതോടെ ഡല്‍ഹിക്ക് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കണം. ശ്രീലങ്കക്കെതിരായ വൈറ്റ് ബോള്‍ ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ