കായികം

മണിക്കൂറില്‍ 155 കിമീ വേഗത; ഷനകയെ മടക്കി തീപാറും പന്ത്; ബൂമ്രയെ വെട്ടിച്ച് ഉമ്രാന്‍ മാലിക്‌

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സ്പീഡുകൊണ്ട് വീണ്ടും വിസ്മയിപ്പിച്ച് ഉമ്രാന്‍ മാലിക്ക്. ഇന്ത്യന്‍ ബൗളറുടെ ഏറ്റവും വേഗമേറിയ ഡെലിവറി എന്ന നേട്ടത്തില്‍ സ്പീഡ് സ്റ്റാര്‍ ബുമ്രയെ ഉമ്രാന്‍ മാലിക് മറികടന്നു. മണിക്കൂറില്‍ 155 കിമീ എന്ന വേഗതയാണ് ഉമ്രാന്‍ കണ്ടെത്തിയത്. 

ഉമ്രാന്റെ അതിവേഗ ബൗണ്ടറിക്ക് മുന്‍പില്‍ ലങ്കന്‍ താരം ദസുന്‍ ഷനകയും വീണു. 27 പന്തില്‍ നിന്ന് 45 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ഷനകയെ ഉമ്രാന്‍ എക്‌സ്ട്രാ കവറില്‍ ചഹലിന്റെ കൈകളിലേക്ക് എത്തിച്ചത്. 

153.36 ആണ് ബുമ്ര ഇതുവരെ കണ്ടെത്തിയതിലെ ഉയര്‍ന്ന വേഗത. മുഹമ്മദ് ഷമിയാണ് ബുമ്രയ്ക്ക് പിന്നിലുള്ളത്. 153.3 എന്ന വേഗതയാണ് മുഹമ്മദ് ഷമി കണ്ടെത്തിയത്. 152.85 എന്ന വേഗതയുമായി നവ്ദീപ് സെയ്‌നിയാണ് ഇവര്‍ക്ക് പിന്നിലുള്ളത്. 

നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി ഉമ്രാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ശിവം മവിക്കൊപ്പം നില്‍ക്കാനും ഇവിടെ ജമ്മു കശ്മീര്‍ എക്‌സ്പ്രസിന് കഴിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി