കായികം

245-5ല്‍ നിന്ന് 265ന് കേരളം ഓള്‍ഔട്ട്, രണ്ട് വിക്കറ്റ് പിഴുത് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഗോവയ്ക്ക് എതിരെ കേരളം 265 റണ്‍സിന് ഓള്‍ഔട്ട്. സെഞ്ചുറി നേടിയ രോഹന്‍ പ്രേമിനല്ലാതെ മറ്റൊരു താരത്തിനും കേരളത്തിന് വേണ്ടി ഒന്നാം ഇന്നിങ്‌സില്‍ തിളങ്ങാനായില്ല. 

46 റണ്‍സ് എടുത്ത സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. 18 റണ്‍സ് ചേര്‍ക്കുന്നതിന് ഇടയില്‍ 5 വിക്കറ്റ് ആണ് കേരളത്തിന് നഷ്ടമായത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 247 എന്ന നിലയില്‍ നിന്നാണ് കേരളം 265ന് ഓള്‍ഔട്ടായത്. 

ആദ്യ ദിനം പി രാഹുല്‍ 31 റണ്‍സ് എടുത്ത് മടങ്ങിയിരുന്നു. 20 റണ്‍സാണ് രോഹന്‍ കുന്നുമ്മല്ലിന് നേടാനായത്. ഷോണ്‍ റോജര്‍ ആറ് റണ്‍സും അക്ഷയ് ചന്ദ്രന്‍ 20 റണ്‍സും എടുത്ത് കൂടാരം കയറി.  12 റണ്‍സ് ആണ് ജലജ് സക്‌സേനയ്ക്ക് എടുക്കാനായത്. 

ഗോവയ്ക്ക് വേണ്ടി ലക്ഷ്യാ ഗാര്‍ഗ് നാല് വിക്കറ്റും അര്‍ജുന്‍ ടെണ്ടുല്‍ക്കറും ശുഭം ദേശായിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നിലവില്‍ എലൈറ്റ് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. 13 പോയിന്റാണ് കേരളത്തിനും ഛത്തീസ്ഗഡിനും കര്‍ണാടകയ്ക്കും ഉള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം