കായികം

തോല്‍വി സഹിച്ചില്ല, ആഴ്‌സണല്‍ ഗോള്‍ കീപ്പറെ ചവിട്ടി ടോട്ടനം ആരാധകന്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബി അവസാനിച്ചതിന് പിന്നാലെ ആഴ്‌സണല്‍ ഗോള്‍ കീപ്പര്‍ ആരോണ്‍ റാമ്‌സ്ഡലിന് ആരാധകന്റെ ചവിട്ടേറ്റു. ടോട്ടനത്തിനെതിരായ പോരാട്ടത്തിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍. 

ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ആഴ്‌സണല്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയം പിടിച്ച് കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു. മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഒരു ടോട്ടനം ആരാധകന്റെ ഇത്തരത്തിലുള്ള അതിക്രമം. 

മത്സരത്തിന്റെ ലോങ് വിസില്‍ മുഴങ്ങിയതിന് പിന്നാലെ ടോട്ടനത്തിന്റെ ബ്രസീല്‍ താരം റിച്ചാര്‍ലിസന്‍ ഓടിയെത്തി റാമ്‌സ്ഡലുമായി കൊമ്പുകോര്‍ത്തു. ആഴ്‌സണല്‍ താരങ്ങളും സുരക്ഷാ ജീവനക്കാരും ഓടിയെത്തി ഇരുവരേയും പിടിച്ചു മാറ്റി. അതിനിടെ ഗോള്‍ പോസ്റ്റിന് പിന്നിലായി വച്ച വെള്ളക്കുപ്പി എടുക്കാന്‍ റാമ്‌സ്ഡല്‍ എത്തിയപ്പോഴാണ് സ്‌റ്റേഡിയത്തിലെ കസേരകള്‍ക്കിടയിലൂടെ ഇറങ്ങി വന്ന് ആരാധകന്‍ പരസ്യ ബോര്‍ഡിന് മുകളില്‍ കയറി താരത്തെ ചവിട്ടിയത്. 

പെട്ടെന്ന് തന്നെ ഒരു സുരക്ഷാ ജീവനക്കാരന്‍ ഇയാളെ തള്ളി മാറ്റി. ചവിട്ടേറ്റെങ്കിലും പരിക്ക് ഒന്നും പറ്റിയിട്ടില്ല എന്ന് താരം വ്യക്തമാക്കി. 

ആരാധകന്റെ ഈ പെരുമാറ്റത്തെ ടോട്ടനം ശക്തമായി അപലപിച്ചിട്ടുണ്ട്. റാമ്‌സ്ഡലിനെ ചവിട്ടിയെ ആരാധകനെതിരെ ശക്തമായ നടപടി എടുക്കുമെന്നും ടോട്ടനം പറഞ്ഞു. ആക്രമണം ഏതു തരത്തിലുള്ളതാണെങ്കിലും ഫുട്‌ബോളില്‍ അതിനു സ്ഥാനമില്ലെന്നും സംഭവത്തെ അപലപിച്ചുള്ള കുറിപ്പില്‍ ടോട്ടനം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രണ്ടാമന്‍ ആര്? ഐപിഎല്ലില്‍ ഇന്ന് തീ പാറും!

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം