കായികം

ഇത് ഔട്ടോ! അതെങ്ങനെ? ഹ​ർ​ദിക് പാണ്ഡ്യയുടെ പുറത്താകൽ വിവാദത്തിൽ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരിൽ ഇന്ത്യ വിജയത്തോടെ തുടങ്ങി. ഇന്ത്യ ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവികൾ പൊരുതി വീഴുകയായിരുന്നു. മത്സരത്തിൽ ഇന്ത്യൻ ബാറ്റിങിനിടെ ഹർദിക് പാണ്ഡ്യയുടെ പുറത്താകൽ ഇപ്പോൾ വിവാദമായിരിക്കുകയാണ്. 

ഡാരിൽ മിച്ചലിന്റെ പന്തിൽ വിചിത്രമായ സാഹചര്യത്തിലാണ് ​ഹർദിക് പാണ്ഡ്യ പുറത്തായത്. പന്ത് കട്ട് ചെയ്യാനുള്ള ഹർദിക്കിന്റെ ശ്രമം പിഴച്ചു. പന്ത് ബെയ്ൽസിനു തൊട്ടുമുകളിലൂടെ ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ടോം ലാതമിന്റെ ഗ്ലൗസിലെത്തി. എന്നാൽ, ഇതോടൊപ്പം ബെയ്ൽസ് പ്രകാശിച്ചതോടെ കിവി താരങ്ങൾ അപ്പീൽ ചെയ്തു. 

ലാതമിന്റെ ഗ്ലൗസ് തട്ടിയാണ് ബെയ്ൽസ് പ്രകാശിച്ചതെന്നാണ് റീപ്ലേയിലെ സൂചനകൾ. അതേസമയം പന്ത് ബെയ്ൽസിൽ തട്ടിയതായി വ്യക്തമായതുമില്ല. എന്നാൽ, ടിവി അംപയർ അനന്തപത്മനാഭൻ ഹർദിക് ബോൾഡായെന്നാണ് വിധിച്ചത്. 38 പന്തിൽ 28 റൺസാണു ഹർദിക് നേടിയത്.  

ഈ പുറത്താകലിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴും പാണ്ഡ്യ എങ്ങനെയാണു പുറത്തായതെന്നു മനസിലാകുന്നില്ലെന്ന് ആരാധകർ പറയുന്നു.  ഇതെങ്ങനെയാണ് ഔട്ടാകുന്നതെന്നും ചിലർ ചോദിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്