കായികം

360 ഡിഗ്രി ബാറ്റിങ്, ഇതാ ടി20യിലെ ജോ റൂട്ട്! അമ്പരന്ന് ക്രിക്കറ്റ് ലോകം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഷാർജ: മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ലോകത്തെ എണ്ണം പറഞ്ഞ ടെസ്റ്റ് ബാറ്ററാണ്. അനുപമമായ റെക്കോർഡുകൾ ടെസ്റ്റിൽ റൂട്ടിന് സ്വന്തമായുണ്ട്. അതേസമയം താരം ടി20യ്ക്ക് ചേർന്ന ബാറ്ററല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ ആ ധാരണകൾ വേണ്ടെന്ന് കരിയറിന്റെ അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ റൂട്ട് ബോധ്യപ്പെടുത്തുകയാണ്. താരത്തിന്റെ ടി20യിലെ ബാറ്റിങ് കണ്ട് ആരാധകർ ഇപ്പോൾ അമ്പരപ്പിലാണ്. 

ടെസ്റ്റ് ബാറ്ററെന്ന ലേബൽ പതിഞ്ഞതിനാൽ ഐപിഎൽ അടക്കം ലോകത്തെ മിക്ക ഫ്രാഞ്ചൈസി ടി20 കളിലും താരത്തിന്റെ സാന്നിധ്യവുമുണ്ടാകാറില്ല. ഇത്തവണത്തെ ലേലത്തിൽ റൂട്ടിനെ ഒരു കോടിയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിട്ടുണ്ട്. നടാടെ റൂട്ട് ഐപിഎൽ കളിക്കാൻ ഇന്ത്യയിലെത്തുകയാണ്. അതിനിടെയാണ് ടി20യിലെ മിന്നും പ്രകടനം. 

യുഎഇയില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യില്‍ 360 ഡിഗ്രി ബാറ്റിങുമായി കളം നിറഞ്ഞാണ് റൂട്ട് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയമാണ് റൂട്ടിന്‍റെ വൈവിധ്യമാർന്ന ഷോട്ടുകള്‍ക്ക് വേദിയായത്. ടൂര്‍ണമെന്‍റില്‍ ദുബായ് ക്യാപിറ്റല്‍സിനായി കളിക്കുന്ന റൂട്ട് ഗള്‍ഫ് ജയന്‍റ്‌സിനെതിരെ മൂന്ന് ബൗണ്ടറി നേടി. അതും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് വിസ്‌മയം എബി ഡിവില്ലിയേഴ്‌സിന്റെ 360 ഡിഗ്രി ശൈലിയില്‍. റൂട്ടിന്‍റെ ബാറ്റിങ് അധികം നീണ്ടില്ലെങ്കിലും കിട്ടിയ സമയത്ത് താരം മിന്നും പ്രകടനം പുറത്തെടുത്തു. 20 റൺസുമായി റൂട്ട് മടങ്ങി. 

360 ഡിഗ്രിയില്‍ ബാറ്റ് ചെയ്യുന്ന റൂട്ടിന്‍റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ചെയ്‌‌തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ