കായികം

രഞ്ജി ട്രോഫി; കേരളവും കര്‍ണാടകയും സമനിലയില്‍ പിരിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളവും കര്‍ണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി പോരാട്ടം സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയിലായിരുന്നു. പിന്നാലെയാണ് ഇരു ക്യാപ്റ്റന്‍മാരും സമനിലയ്ക്ക് സമ്മതിച്ചത്. 

ഒന്നാം ഇന്നിങ്‌സില്‍ കേരളം 342 റണ്‍സിന് പുറത്തായപ്പോള്‍ കര്‍ണാടക ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 485 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 143 റണ്‍സ് ലീഡുമായാണ് കര്‍ണാടക കളം വിട്ടത്. 

രണ്ടാം ഇന്നിങ്‌സില്‍ രാഹുല്‍ പി (15), രോഹന്‍ എസ് കുന്നുമ്മല്‍ (പൂജ്യം), രോഹന്‍ പ്രേം (14), വത്സല്‍ ഗോവിന്ദ് (26) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. കളി അവസാനിക്കുമ്പോള്‍ സച്ചിന്‍ ബേബി (37), സല്‍മാന്‍ നിസാര്‍ (നാല്) എന്നിവര്‍ പുറത്താകാതെ ക്രീസിലുണ്ടായിരുന്നു. 

ആറ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെന്ന നിലയിലാണ് നാലാം ദിനം കര്‍ണാടക ബാറ്റിങ് ആരംഭിച്ചത്. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ നേടിയ ഇരട്ട സെഞ്ച്വറിയാണ് കര്‍ണാടകയ്ക്ക് കരുത്തായത്. 360 പന്തുകള്‍ നേരിട്ട് മായങ്ക് 208 റണ്‍സെടുത്ത് പുറത്തായി. വൈശാഖ് ചന്ദ്രനാണ് താരത്തെ മടക്കിയത്. 17 ഫോറുകളും അഞ്ച് സിക്സും അടങ്ങുന്നതാണ് മായങ്കിന്റെ ഇരട്ട സെഞ്ച്വറി. 

എസ്‌ജെ നികിന്‍ ജോസ് (158 പന്തില്‍ 54) അര്‍ധ സെഞ്ച്വറി നേടി. ബിആര്‍ ശരത് (101 പന്തില്‍ 53), ശുഭംഗ് ഹെഗ്ഡെ (138 പന്തില്‍ പുറത്താകാതെ 50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി നിര്‍ണായക പങ്ക് നല്‍കി. ദേവ്ദത്ത് പടിക്കല്‍ 29 റണ്‍സുമായി മടങ്ങി. മനീഷ് പാണ്ഡെ ഗോള്‍ഡന്‍ ഡക്കായി. ഓപ്പണര്‍ സമര്‍ഥും പൂജ്യനായി മടങ്ങി. ശ്രേയസ് ഗോപാല്‍ 122 പന്തില്‍ 48 റണ്‍സുമായി പുറത്തായി. 

കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ മൂന്ന് വിക്കറ്റെടുത്തു. എംഡി നീധീഷ്, ജലജ് സക്സേന എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. അക്ഷയ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. 

നേരത്തെ സച്ചിന്‍ ബേബിയുടെ സെഞ്ച്വറിയുടെയും (141) ജലജ് സക്സേനയുടെ അര്‍ധ സെഞ്ച്വറിയുടെയും (57) ബലത്തിലാണ് കേരളം ഒന്നാം ഇന്നിങ്സില്‍ 342 റണ്‍സ് നേടിയത്. ഇന്നലെ ആറിന് 224 റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച കേരളത്തിന് 118 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവശേഷിച്ച വിക്കറ്റുകളും നഷ്ടമായി. 

സിജോമോന്‍ ജോസഫ് (24), എം.ഡി.നിധീഷ് (22), വൈശാഖ് ചന്ദ്രന്‍ (12) എന്നിവരും രണ്ടക്കം കടന്നു. 54 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ വി കൗശിക്കാണ് കര്‍ണാടക ബൗളര്‍മാരില്‍ തിളങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്