കായികം

'കോഹ്‌ലിയുടെ പാരമ്പര്യം അതേപടി നിലനിര്‍ത്തുന്ന സ്മൃതി മന്ധാന!'- ആര്‍സിബിയെ ട്രോളിക്കൊന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍  തുടര്‍ച്ചയായി രണ്ടാം വട്ടവും തോല്‍വി വഴങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ട്രോളി ആരാധകര്‍. ഐപിഎല്ലില്‍ മികച്ച താര നിരയുണ്ടായിട്ടും ഇന്നുവരെ കപ്പടിക്കാന്‍ സാധിക്കാത്ത ടീമാണ് ആര്‍സിബി. വിരാട് കോഹ്‌ലിയെന്ന സൂപ്പര്‍ താരം ടീമിലുണ്ടായിട്ടും നായകനായി നിരവധി സീസണുകള്‍ ടീമിനെ നയിച്ചിട്ടും അവര്‍ക്ക് കിരീടം കിട്ടാക്കനിയായി. 

കഴിഞ്ഞ സീസണ്‍ മുതല്‍ ഫാഫ് ഡുപ്ലെസിയാണ് ആര്‍സിബിയുടെ നായകന്‍. എന്നിട്ടും സ്ഥിതിയില്‍ മാറ്റം വന്നില്ല. ടി20യിലെ എണ്ണം പറഞ്ഞ താരങ്ങളായ എബി ഡിവില്ല്യേഴ്‌സ്, ക്രിസ് ഗെയ്ല്‍ അടക്കമുള്ളവരും ടീമിനായി കളത്തിലെത്തി. പക്ഷേ അപ്പോഴും ഒരു ചലനവും അവര്‍ക്ക് ഉണ്ടാക്കാന്‍ സാധിക്കാതെ പോയി.

വിരാട് കോഹ്‌ലിയുടെ വനിതാ പതിപ്പെന്ന നിലയിലാണ് നിലവിലെ ആര്‍സിബി വനിതാ ടീം ക്യാപ്റ്റന്‍ സ്മൃതി മന്ധാനയെ പലപ്പോഴും ആരാധകര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ആ വിശേഷണം തന്നെയാണ് ഇപ്പോള്‍ ട്രോളുകളില്‍ നിറയുന്നതും. 

'ആര്‍സിബിയിലൂടെ വിരാട് കോഹ്‌ലി ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യം അതേപടി നിലനിര്‍ത്താന്‍ സ്മൃതി മന്ധാനയ്ക്കും സാധിക്കുന്നു'-  എന്നാണ് പലരും പരിഹസിച്ചത്. ട്രോളുകളും മീമുകളുമായി വനിതാ ആര്‍സിബി ടീം ആരാധകരുടെ വാളുകളില്‍ നിറയുകയാണ് ഇപ്പോള്‍. 

ആദ്യ മത്സരത്തില്‍ അവര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടാണ് പരാജയപ്പെട്ടത്. രണ്ടാം പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോടും. പത്തിന് യുപി വാരിയേഴ്‌സുമായാണ് ആര്‍സിബിയുടെ മൂന്നാം പോരാട്ടം. ഈ മത്സരത്തിലൂടെ തിരിച്ചു വരാനാണ് അവര്‍ ശ്രമിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും