കായികം

'അനുഷ്‌കയെ കണ്ടുമുട്ടിയപ്പോള്‍... ജീവിതം മാറിയ നിമിഷം'- തുറന്നു പറഞ്ഞ് കോഹ്‌ലി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷിച്ച കാര്യങ്ങളായിരുന്നു. ഇപ്പോഴിതാ അനുഷ്‌കയെ ആദ്യമായി കണ്ടതും തന്റെ ജീവിതം മാറിയതും സംബന്ധിച്ച് തുറന്നു പറയുകയാണ് കോഹ്‌ലി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഏറ്റവും പുതിയ പോഡ്കാസ്റ്റ് അധ്യായത്തിലാണ് തന്റെ പ്രണയത്തെക്കുറിച്ചും അനുഷ്‌കയെ കണ്ടുമുട്ടിയ നിമിഷത്തെക്കുറിച്ചും കോഹ്‌ലി തുറന്നു പറഞ്ഞത്. 

'അച്ഛന്‍ മരിച്ചപ്പോള്‍ ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നു. എന്നാല്‍ എന്റെ ജീവിതം മാറ്റിയില്ല. ചുറ്റുമുള്ള കാര്യങ്ങള്‍ അപ്പോഴും പഴയതു പോലെ തന്നെയായിരുന്നു. അച്ഛന്റെ മരണത്തോടെ ഞാന്‍ സഹിഷ്ണുത പഠിച്ചു. ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങി. അതൊക്കെ എനിക്ക് പ്രചോദനങ്ങളായി നിന്നു. പക്ഷേ അതൊന്നും എന്റെ ജീവിതത്തെ മാറ്റി മറിച്ചതായി എനിക്ക് അനുഭവപ്പട്ടില്ല. ഞാന്‍ ക്രിക്കറ്റ് കളി തുടര്‍ന്നു കൊണ്ടിരുന്നു. സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുകയും ചെയ്തു.' 

എന്നാല്‍ ജീവിതത്തിലേക്ക് അനുഷ്‌ക വന്നതോടെ കാഴ്ചപ്പാടുകള്‍ മുഴുവന്‍ മാറിയെന്ന് കോഹ്‌ലി പറയുന്നു. ജീവിതത്തെ വ്യത്യസ്തമായി കാണാന്‍ ആ സാന്നിധ്യം തന്നെ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 

'അനുഷ്‌കയെ കണ്ടുമുട്ടിയ നിമിഷത്തിലാണ് എന്റെ ജീവിതം മാറിമറിഞ്ഞത്. അപ്പോഴാണ് ജീവിതത്തിന് മറ്റൊരു വശം കൂടിയുണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടത്. അതുവരെ ഞാന്‍ ശീലിച്ച ലോകമായിരുന്നില്ല അത്. വ്യത്യസ്ത കാഴ്ച്ചപ്പാടും വിക്ഷണവുമായിരുന്നു. അത് ജീവിതത്തെ അടിമുടി മാറ്റി. പ്രണയത്തിലാകുമ്പോള്‍ ആ മാറ്റം നമ്മുടെ ആന്തരിക ബോധത്തില്‍ പോലും പ്രകടമാകും. ഒരുമിച്ച് നീങ്ങേണ്ടതിനാല്‍ തുറന്നു പറച്ചിലുകള്‍ ആവശ്യമായിരിക്കും. പരസ്പരം പലതും അംഗീകരിക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങളൊക്കെ വന്നപ്പോള്‍ അതെല്ലാം എന്റെ ജീവിതത്തെ അടിമുടി മാറ്റി.'

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ