കായികം

'സൂപ്പർ മാൻ സ്മിത്ത്'- അമ്പരപ്പിക്കുന്ന ഡൈവ്, അവിശ്വസനീയ ക്യാച്ച് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-1ന് സമനില പിടിക്കാനും പത്ത് വിജയത്തിലൂടെ ഓസ്ട്രേലിയക്ക് സാധിച്ചു.

മത്സരത്തിൽ സ്റ്റീവ് സ്മിത്ത് നേടിയ തകർപ്പൻ ക്യാച്ച് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. സ്ലിപ്പിൽ സമാനമായ ക്യാച്ചുകൾ മുൻപും എടുത്തിട്ടുണ്ടെങ്കിലും ഇത്തവണ സ്മിത്ത് സൂപ്പർമാനായി മാറുന്നതാണ് ​ഗ്രൗണ്ടിൽ കണ്ടത്. 

ഹർദിക് പാണ്ഡ്യയെ പുറത്താക്കാനായിരുന്നു സ്മിത്തിന്റെ സൂപ്പർമാൻ ക്യാച്ച്. മത്സരത്തിന്റെ പത്താം ഓവറിലാണ് ഈ ക്യാച്ചിന്റെ പിറവി. സീൻ അബ്ബോട്ട് എറിഞ്ഞ പന്തിലായിരുന്നു പറക്കും ക്യാച്ചിന്റെ പിറവി. 

പത്താം ഓവറിലെ രണ്ടാം പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച ഹർദികിന്റെ ശ്രമം പാളി. പന്ത് ബാറ്റിലുരസി സ്ലിപ്പിൽ സ്മിത്തിന് സമീപത്തേക്കാണ് ഉയർന്നു പോയത്. ഈ പന്ത് സ്മിത്ത് കൈയിൽ ഒതുക്കുമെന്ന് സ്വപ്നത്തിൽ പോലും ആരും കരുതിക്കാണില്ല. അത്ര ദുഷ്കരമായ രീതിയിലാണ് പന്ത് ഉയർന്നു വന്നത്. 

എന്നാൽ ഉജ്ജ്വലമായ ഡൈവിലൂടെ സ്മിത്ത് അവിശ്വസനീയമാം വിധം പന്ത് കൈക്കലാക്കി. ഒരു റണ്ണുമായി ഹർദിക് മടങ്ങി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

ലിവ് ഇന്‍ പങ്കാളിയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പരോള്‍ അനുവദിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

സമയം വൈകി; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഓടിക്കിതച്ചെത്തി ബിജെപി സ്ഥാനാര്‍ഥി; വീഡിയോ

ചരിത്രത്തില്‍ ആദ്യം! യൂറോപ്യന്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് ഒളിംപിയാക്കോസ്

'ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിച്ചപ്പോള്‍ മോശം അനുഭവമുണ്ടായിട്ടുണ്ട്': മനീഷ കൊയിരാള