കായികം

'ഇന്ത്യന്‍ പരിശീലകനാവാന്‍ കോഹ്‌ലി ആവശ്യപ്പെട്ടു'- വെളിപ്പെടുത്തി സെവാഗ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അനില്‍ കുംബ്ലെ ഇന്ത്യയുടെ പരിശീലകനായി എത്തിയതും അന്ന് ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് വലിയ താമസമില്ലാതെ സ്ഥാനത്തു നിന്ന് മാറിയതും വലിയ വാര്‍ത്തകളായിരുന്നു. അന്ന് ടീമിന് പുതിയ കോച്ചിനെ തിരഞ്ഞെടുക്കാന്‍ ബിസിസിഐ ആപേക്ഷ ക്ഷണിച്ചപ്പോള്‍ മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ താരവുമായ വീരേന്ദര്‍ സെവാഗും അപേക്ഷ സമര്‍പ്പിച്ചിരുന്നു. അന്ന് താന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സെവാഗ് ഇപ്പോള്‍ വെളിപ്പെടുത്തി. 

അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലി പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചു എന്നാണ് സെവാഗ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബിസിസിഐ സെക്രട്ടറിയായിരുന്ന അമിതാഭ് ചൗധരിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും സെവാഗ് അവകാശപ്പെട്ടു. 

'വിരാട് കോഹ്‌ലിയും അമിതാഭ് ചൗധരിയും എന്നെ സമീപിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഞാന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചത്. അവര്‍ പറഞ്ഞിരുന്നില്ലെങ്കില്‍ ഞാന്‍ അപേക്ഷിക്കുമായിരുന്നില്ല.' 

'ഇതുമായി ബന്ധപ്പെട്ട് ചൗധരിയും ഞാനും ചര്‍ച്ച നടത്തിയിരുന്നു. കോഹ്‌ലിയും കുംബ്ലെയും യോജിച്ചു പോകുന്നില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. കുംബ്ലെയുടെ കരാര്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫിയോടെ അവസാനിക്കുമെന്നും വെസ്റ്റ് ഇന്‍ഡീസിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഒപ്പം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു'- സെവാഗ് വെളിപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം