കായികം

'ഇപ്പോള്‍ മദ്യപിക്കാറില്ല, രണ്ടെണ്ണം കഴിച്ചാല്‍ ഡാന്‍സ് വേദി കീഴടക്കും'- വെളിപ്പെടുത്തി കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയ്ക്കും നില്‍ക്കാത്ത താരമാണ് മുന്‍ നായകന്‍ കൂടിയായ വിരാട് കോഹ്‌ലി. കായിക ക്ഷമതയില്‍ നിലവില്‍ ടീമിലെ ഒന്നാമന്‍ എന്നു തന്നെ അദ്ദേഹത്തെ വിശേഷിക്കാം. ഫിറ്റ്‌നസിലും ജീവിതത്തിലെ അച്ചടക്കത്തിലും കരിയറിന്റെ തുടക്കക്കാലത്ത് താന്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ലെന്ന് കോഹ്‌ലി തുറന്നു പറഞ്ഞു. 

ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി ബാംഗ്ലൂര്‍ ടീമിനൊപ്പം ചേരാന്‍ പോകുന്നതിനിടെ 2023ലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണേഴ്‌സ് ചടങ്ങില്‍ സംസാരിക്കവേയാണ് തന്റെ ആദ്യ ജീവിതത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം സംസാരിക്കുകയായിരുന്നു കോഹ്‌ലി. ചടങ്ങിനിടെ ഒരു റാപ്പിഡ് ഫയര്‍ റൗണ്ട് ഇരുവര്‍ക്കും നേരിടേണ്ടി വന്നു. ഒരു ഡാന്‍സ് വേദിയില്‍ ആരാണ് കൂടുതല്‍ തിളങ്ങുകയെന്നായിരുന്നു ചോദ്യം. കോഹ്‌ലിയെന്നായിരുന്നു അനുഷ്‌കയുടെ മറുപടി. 

അനുഷ്‌കയുടെ ഉത്തരം കേട്ടപ്പോള്‍ ഞാനോ എന്ന് ആശ്ചര്യപ്പെട്ടതിന് പിന്നാലെയായിരുന്നു കോഹ്‌ലിയുടെ വിശദീകരണം. മുന്‍പ് താനൊരു പാര്‍ട്ടി ബോയ് ആയിരുന്നുവെന്ന് കോഹ്‌ലി വ്യക്തമാക്കി. 

'മുന്‍പ് ഞാന്‍ മദ്യം കഴിക്കുമായിരുന്നു. ഇപ്പോഴില്ല. അന്നൊക്കെ പാര്‍ട്ടിക്ക് പോയാല്‍ രണ്ടെണ്ണം കഴിച്ചാല്‍ ഞാന്‍ ഡാന്‍സ് വേദി കീഴടക്കും. ആളുകള്‍ക്ക് മടക്കും വരെ ഞാന്‍ ഡാന്‍സ് കളിക്കുമായിരുന്നു. മദ്യപിച്ച കാര്യം ആളുകള്‍ ശ്രദ്ധിക്കുന്നതൊന്നും എനിക്ക് വിഷയമുള്ള കാര്യമായിരുന്നില്ല. ഇപ്പോള്‍ അതൊന്നുമില്ല. അതൊക്കെ പഴയ കാര്യങ്ങളാണ്'- കോഹ്‌ലി വെളിപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്