കായികം

മറഡോണ യുഗത്തിന് ശേഷം ആദ്യം; 33 വര്‍ഷത്തെ കാത്തിരിപ്പ്; ഇറ്റലിയില്‍ കിരീടം നാപോളിക്ക്

സമകാലിക മലയാളം ഡെസ്ക്

മിലാന്‍: ഇറ്റാലിയന്‍ സീരി എ കിരീടം ഉറപ്പിച്ച് നാപോളി. ഉദിനീസിനെതിരായ മത്സരത്തില്‍ 1-1ന് സമനില പിടിച്ചാണ് അവര്‍ സീസണിലെ കിരീടം ഉറപ്പാക്കിയത്. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെയാണ് സ്പല്ലെറ്റിയും സംഘവും ഇറ്റലിയിലെ പുതിയ ചാമ്പ്യന്‍മാരായി അവരോധിക്കപ്പെട്ടത്. 

നാപോളിയുടെ ചരിത്രത്തിലെ മൂന്നാം സീരി എ കിരീടമാണിത്. നേരത്തെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ സുവര്‍ണ കാലത്താണ് അവര്‍ രണ്ട് തവണ കിരീടത്തില്‍ മുത്തമിട്ടത്. 1986-87 സീസണിലും 1989-90 സീസണിലുമായിരുന്നു ഈ കിരീട നേട്ടങ്ങള്‍. 33 വര്‍ഷത്തെ കാത്തിരിപ്പിനാണ് നാപോളി വിരാമമിട്ടത്. 

മത്സരത്തിൽ 13ാം മിനിറ്റിൽ സാൻഡി ലോവ്റിചിലൂടെ ഉദീനീസാണ് മുന്നിൽ കടന്നത്. രണ്ടാം പകുതിയിൽ വിക്ടർ ഒസിമെനിലൂടെ നാപോളി സമനില പിടിച്ചു. 52ാം മിനിറ്റിലായിരുന്നു താരത്തിന്റെ ​ഗോൾ.

33 മത്സരങ്ങളില്‍ നിന്ന് നിലവില്‍ 25 വിജയവും അഞ്ച് സമനിലകളും മൂന്ന് തോല്‍വിയുമായി 80 പോയിന്റുകള്‍ നാപോളിക്കുണ്ട്. ലാസിയോയാണ് രണ്ടാമതുള്ളത് ഇത്രയും മത്സരങ്ങളില്‍ നിന്ന് 64 പോയിന്റാണ് അവര്‍ക്കുള്ളത്. ഇനിയുള്ള അഞ്ച് മത്സരങ്ങള്‍ ജയിച്ചാലും ലാസിയോക്ക് നാപോളിയെ മറികടക്കാന്‍ സാധിക്കില്ല. 

യുവന്റസ് മൂന്നാമതും ഇന്റര്‍ നാലാമതും നില്‍ക്കുന്നു. അറ്റ്‌ലാന്‍ഡയാണ് അഞ്ചാമത്. എസി മിലാന്‍ ആറാം സ്ഥാനത്തും റോമ ഏഴാം സ്ഥാനത്തും. അടുത്ത സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗുകളിലേക്കുള്ള സ്ഥാനങ്ങള്‍ക്കായി ഈ ആറ് വമ്പന്‍മാര്‍ തമ്മിലാണ് ഇനി പോരാട്ടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു