കായികം

കോഹ്‌ലിയുടെയും രോഹിതിന്റെയും കാലം കഴിഞ്ഞു; ഇനി യുവതാരങ്ങള്‍ക്ക് അവസരം നല്‍കൂ: രവിശാസ്ത്രി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ തുടങ്ങിയവര്‍ക്ക് പകരം, ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് മുന്‍ കോച്ച് രവിശാസ്ത്രി. കോഹ് ലിയെയും രോഹിത് ശര്‍മ്മയേയും ടെസ്റ്റ്, ഏകദിന മത്സരങ്ങളിലേക്ക് പരിഗണിച്ചാല്‍ മതിയെന്നും രവിശാസ്ത്രി പറഞ്ഞു.

കോഹ്‌ലിക്കും രോഹിത് ശര്‍മ്മയ്ക്കും ഇനി ഒന്നും തെളിയിക്കാനില്ല. അവരെന്താണെന്ന് നമുക്കെല്ലാം അറിയാം. ട്വന്റി 20 ഫോര്‍മാറ്റില്‍ ഇനി കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടത്. ഐപിഎല്ലില്‍ മികച്ച പ്രകടം നടത്തിയവര്‍ക്ക് ദേശീയ ടീമില്‍ അവസരങ്ങള്‍ നല്‍കണമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. 

യശസ്വി ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ്മ, തിലക് വര്‍മ്മ തുടങ്ങി ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് ദേശീയ ടീമിലേക്ക് പ്രമോഷന്‍ നല്‍കണം. അവര്‍ക്ക് കൂടുതല്‍ രാജ്യാന്തര മത്സര പരിചയം ലഭിക്കും. കോഹ്‌ലിയുടെയും രോഹിത്തിന്റെയുമെല്ലാം പരിചയസമ്പത്ത് ഇനി വേണ്ടത് ടെസ്റ്റ് ക്രിക്കറ്റിലാണ്. അതുവഴി അവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജത്തോടെ കളിക്കാനാവും.

അടുത്ത ട്വന്റി 20 ലോകകപ്പിന് ഇനി ഒരു വര്‍ഷം മുന്നിലുണ്ട്. താരങ്ങളുടെ അപ്പോഴത്തെ ഫോം പരിഗണിച്ചാകണം ടീമിലെടുക്കേണ്ടത്. അതോടൊപ്പം പരിചയസമ്പത്തും ഫിറ്റ്‌നസും പരിഗണിക്കേണ്ടതുണ്ട്. ഇടംകൈ-വലംകൈ ബാറ്റര്‍മാരുടെ ഒരു കോംബിനേഷന്‍ തന്നെ രൂപപ്പെടുത്തണമെന്നും രവിശാസ്ത്രി അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു