കായികം

യുവരാജ് കൈയടക്കി വച്ചിരുന്ന ആ റെക്കോര്‍ഡ്; ജഡേജയ്ക്ക് മുന്നില്‍ പഴങ്കഥ

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് കരുത്തിനെ സ്പിന്‍ കുരുക്കില്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജയ്ക്ക് കൈയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം.  ഒന്‍പതോവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ജഡേജ പിഴുതത്. ഇതോടെ ഏകദിനത്തിലെ തന്റെ മികച്ച റെക്കോര്‍ഡാണ് താരം തിരുത്തി കുറിച്ചത്. 

മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടം താരത്തെ ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിന്റെ റെക്കോര്‍ഡിനൊപ്പം എത്തിച്ചു. ഏകദിന ലോകകപ്പില്‍ യുവരാജിന് ശേഷം അഞ്ച് വിക്കറ്റ് നേട്ടം കുറിക്കുന്ന രാണ്ടാമത്തെ ഇന്ത്യന്‍ സ്പിന്നറെന്ന നേട്ടത്തിലാണ് ജഡേജയെത്തിയത്. 

2011 ലോകകപ്പില്‍ അയര്‍ലണ്ടിനെതിരെയായിരുന്നു യുവരാജിന്റെ നേട്ടം. 2011 മാര്‍ച്ച് ആറിന് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 31 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു താരത്തിന്റെ നേട്ടം. ഏകദിന ലോകകപ്പില്‍ അഞ്ച് വിക്കറ്റ് നേട്ടം കുറിക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ്. പ്രകനത്തിന്റെ കാര്യത്തില്‍ പട്ടികയില്‍ ജഡേജയ്ക്ക് ആറാം സ്ഥാനമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍