കായികം

ജസ്പ്രിത് ബുമ്ര, ക്വിന്‍ന്‍ ഡി കോക്ക്, രചിന്‍ രവീന്ദ്ര; ആരാകും ഒക്ടോബറിലെ മികച്ച താരം? 

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ലോകകപ്പ് പോരാട്ടം അവസാന ഘട്ടത്തിലേക്ക് അടുക്കവേ ഒക്ടോബര്‍ മാസത്തിലെ മികച്ച താരങ്ങളുടെ പുരസ്‌കാരത്തിനുള്ള നോമിനികളെ പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യന്‍ പേസ് സൂപ്പര്‍ താരം ജസ്പ്രിത് ബുമ്ര, നാല് സെഞ്ച്വറികള്‍ ലോകകപ്പില്‍ അടിച്ചുകൂട്ടിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്‍ന്‍ ഡി കോക്ക്, ഭാവിയുടെ താരമെന്ന വിശേഷമുള്ള, ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികള്‍ തൂക്കിയ ന്യൂസിലന്‍ഡിന്റെ രചിന്‍ രവീന്ദ്ര എന്നിവരാണ് മൂന്ന് നോമിനികള്‍. ഇവരില്‍ ഒരാള്‍ക്കായിരിക്കും ഒക്ടോബറിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം. 

ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പില്‍ നിര്‍ണായക പങ്കാണ് ബുമ്ര വഹിക്കുന്നത്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയത് ബുമ്രയായിരുന്നു. ഇതുവരെയായി താരം 14 വിക്കറ്റുകള്‍ ലോകകപ്പില്‍ വീഴ്ത്തി. 3.91 എക്കോണമി, 15.07 ആവറേജാണ് ബുമ്രയ്ക്ക്. 

തുടരെ രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ ലോകകപ്പില്‍ നാല് സെഞ്ച്വറികളാണ് ക്വിന്റന്‍ ഡി കോക്ക് അടിച്ചു കൂട്ടിയത്. ഇതുവരെയായി താരം 550 റണ്‍സ് അടിച്ചു. മൂന്ന് സെഞ്ച്വറികളുള്ള രചിന്‍ രവീന്ദ്രയാണ് ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ രചിന്‍ മൂന്നാമതുണ്ട്. താരം 523 റണ്‍സ് അടിച്ചെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു