കായികം

12 വര്‍ഷമായി ഡഗൗട്ടിലെ സാന്നിധ്യം; സിമിയോണി അത്‌ലറ്റിക്കോയില്‍ തുടരും, പുതിയ കരാര്‍

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് ഡീഗോ സിമിയോണി തുടരും. ക്ലബുമായി സിമിയോണി പുതിയ കരാര്‍ ഒപ്പിട്ടു. പുതിയ കരാറില്‍ 2027 ജൂണ്‍ 30 വരെ അദ്ദേഹം പരിശീലകനായി തുടരും. 

2011 ഡിസംബറിലാണ് സിമിയോണി അത്‌ലറ്റിക്കോ പരിശീലക സ്ഥാനം ഏറ്റെടുത്തത്. 12 വര്‍ഷമായി ആ സ്ഥാനത്തിനു ഇളക്കം സംഭവിച്ചില്ല. 

ക്ലബിന്റെ ചരിത്രത്തില്‍ ഇത്രയും വിജയിച്ച ഒരു പരിശീലകന്‍ ഇല്ല. 53കാരന്‍ 642 മത്സരങ്ങളില്‍ അത്‌ലറ്റിക്കോയെ പരിശീലിപ്പിച്ചു കഴിഞ്ഞു. എട്ട് കിരീടങ്ങളും ക്ലബിന് സിമിയോണി സമ്മാനിച്ചു. 

2014, 2021 വര്‍ഷങ്ങളില്‍ സ്പാനിഷ് ലാ ലിഗ കിരീടം അത്‌ലറ്റിക്കോക്കായിരുന്നു. 2013ല്‍ കോപ്പ ഡെല്‍ റെ. 2012, 2018 വര്‍ഷങ്ങളില്‍ യൂറോപ്പ ലീഗ്. രണ്ട് യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, ഒരു സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങളും ക്ലബ് സ്വന്തമാക്കി. 2014, 16 വര്‍ഷങ്ങളില്‍ അത്‌ലറ്റിക്കോ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കും മുന്നേറിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം