കായികം

2019 ലെ തിരിച്ചടിക്ക് പകരം വീട്ടുമോ?; ആദ്യ സെമി ബുധനാഴ്ച

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകകപ്പില്‍ സെമിചിത്രം തെളിഞ്ഞതോടെ ആദ്യ സെമിയില്‍ ബുധനാഴ്ച ആതിഥേയരായ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം. 2019 ലോകകപ്പ് സെമി ഫൈനലിലേറ്റ പരാജയത്തിന് കിവീസിനെതിരെ പകരം വീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ഒരുങ്ങിയിട്ടുള്ളത്. 

മഴ കളിച്ച കളിയില്‍ അന്ന് 21 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. കളിച്ച എട്ടു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലില്‍ കടന്നത്. നാലാം സ്ഥാനക്കാരായാണ് കിവീസ് സെമിയിലേക്ക് എത്തിയത്. ഇരു ടീമിലെയും ബാറ്റര്‍മാര്‍ മികച്ച ഫോണിലാണ്.

നവംബർ 16ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പോരാട്ടം. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരം. അഞ്ചുതവണ ലോകചാമ്പ്യന്മാരായ ടീമാണ് ഓസ്‌ട്രേലിയ. ദക്ഷിണാഫ്രിക്കയ്ക്ക് ഇതുവരെ ലോകകിരീടം നേടാനായിട്ടില്ല.

ഫൈനല്‍ നവംബര്‍ 19 ശനിയാഴ്ച നടക്കും.  അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍  ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് കലാശപോരാട്ടം നടക്കുക. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

അഞ്ച് മിനിറ്റ്, അത്രയും മതി! കടുപ്പം കൂട്ടാൻ ചായ അധിക നേരം തിളപ്പിക്കരുത്, അപകടമാണ്

പൊരുതി കയറിയ ആവേശം, ആനന്ദം! കണ്ണു നിറഞ്ഞ് കോഹ്‌ലിയും അനുഷ്‌കയും (വീഡിയോ)

അക്കൗണ്ട് നോക്കിയ യുവാവ് ഞെട്ടി, 9,900 കോടിയുടെ നിക്ഷേപം; ഒടുവില്‍

'സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു': സ്വാതി മലിവാള്‍