കായികം

ബാറ്റിൽ പലസ്തീൻ പതാക; അസം ഖാൻ പിഴയൊടുക്കേണ്ട, ശിക്ഷ ഒഴിവാക്കി പാക് ക്രിക്കറ്റ് ബോർഡ്

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മൊയിന്‍ ഖാന്റെ മകനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ അസം ഖാന് ചുമത്തിൽ പിഴ ശിക്ഷ ഒഴിവാക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ബാറ്റിൽ പലസ്തീൻ പതാക പതിച്ച് കളിക്കാനിറങ്ങിയതിനു പിന്നാലെ താരത്തിനു മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിരുന്നു. ദേശീയ ടി20 മത്സരത്തിനായി താരം ബാറ്റിങിനിറങ്ങിയപ്പോള്‍ ഐസിസി നിയമങ്ങള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ശിക്ഷ. 

എന്നാൽ‌ പിന്നീട് പാക് ക്രിക്കറ്റ് ബോർഡ് യോ​ഗം ചേർന്നു പിഴ ശിക്ഷയിൽ നിന്നു ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ കാരണം എന്താണെന്നു വ്യക്തമല്ല. 

ക്രിക്കറ്റ് താരങ്ങള്‍ വസ്ത്രങ്ങളിലോ കളിക്കുള്ള മറ്റ് ഉപകരണങ്ങളിലോ രാഷ്ട്രീയ, മത, വംശീയപരമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നു ഐസിസി ചട്ടത്തിലുണ്ട്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ക്കും ഗ്രൗണ്ടില്‍ സ്ഥാനമില്ല.

ബാറ്റിങിനു ഇറങ്ങിയപ്പോള്‍ താരം അസം ഖാൻ ബാറ്റില്‍ പലസ്തീന്‍ പതാക പതിപ്പിച്ചിരുന്നു. ഇതു നിയമ ലംഘനമാണ്. അനുവാദമില്ലാത്ത ലോഗോ ബാറ്റില്‍ പ്രദര്‍ശിപ്പിച്ചതിനാണ് പിഴ വിധിച്ചത്.

ടുര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും താരം സമാന ബാറ്റ് തന്നെ ഉപയോഗിച്ചിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. മൂന്നാം പോരിനിറങ്ങിയപ്പോഴും പലസ്തീന്‍ പതാക പതിച്ച ബാറ്റാണ് ഉപയോഗിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്