കായികം

മലയാളി താരം മുഹമ്മദ് അഫ്‌സലിനു വെള്ളി; ദേശീയ റെക്കോര്‍ഡോടെ തേജസ്വിന്‍ ശങ്കറിനും സില്‍വര്‍ മെഡല്‍

സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം മുഹമ്മദ് അഫ്‌സലിനു വെള്ളിത്തിളക്കം. പുരുഷന്‍മാരുടെ 800 മീറ്റര്‍ മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്. ഒരുവേള സ്വര്‍ണം നേടുമെന്ന പ്രതീക്ഷ പോലും മലയാളി താരം സൃഷ്ടിച്ചു. 

1.48.43 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മുഹമ്മദ് അഫ്‌സലിന്റെ നേട്ടം. സൗദി അറേബ്യയുടെ ഇസ്സ അലിയ്ക്കാണ് സ്വര്‍ണം. അവസാന ലാപ്പില്‍ നേരിയ വ്യത്യാസത്തിലാണ് സൗദി താരം മുന്നേറിയത്. 

പുരുഷന്‍മാരുടെ ഡെക്കാത്തല്ണില്‍ ഇന്ത്യയുടെ തേജസ്വിന്‍ ശങ്കറും വെള്ളി നേടി. ദേശീയ റെക്കോര്‍ഡോടെയാണ് താരത്തിന്റെ നേട്ടം. 7666 പോയിന്റുകള്‍ നേടിയാണ് തേജസ്വി വെള്ളിയിലെത്തിയത്. 

ഇന്ത്യയുടെ മെഡല്‍ നേട്ടം 67ല്‍ എത്തി. 14 സ്വര്‍ണം, 26 വെള്ളി, 27 വെങ്കലം നേട്ടങ്ങളാണ് ഇന്ത്യക്കുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ

'ആരാധകരെ ഇതിലെ, സൗജന്യ ടാറ്റു പതിക്കാം!'- ചരിത്ര നേട്ടത്തിന്റെ സ്മരണയ്ക്ക് ലെവര്‍കൂസന്റെ 'ഓഫര്‍'