കായികം

ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ വ്യാജ ടിക്കറ്റ്, നാല് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ:   ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനുള്ള വ്യാജ ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയതിന് നാല് പേരെ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജെയ്മിന്‍ പ്രജാപതി എന്നയാളാണ് മുഖ്യ പ്രതി.  200 ടിക്കറ്റുകളാണ് വ്യാജമായി അച്ചടിച്ചത്. അതില്‍ 50 എണ്ണം വിറ്റുപോയി. പ്രജാപതി, കുശ് മീണ രാജ്വീര്‍ ഠാക്കൂര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. 

ഇടനിലക്കാരനാണ് 50 ടിക്കറ്റുകള്‍ വിറ്റത്. വിറ്റഴിച്ച 50 ടിക്കറ്റുകള്‍ക്ക് 3 ലക്ഷം രൂപയാണ് പ്രതികള്‍ക്ക് ലഭിച്ചത്. ടിക്കറ്റുകളും വില്‍പ്പന നടത്തി ലഭിച്ച തുടകയും പൊലീസ് പിടിച്ചെടുത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ടിക്കറ്റുകള്‍ വിറ്റതെന്ന് ക്രൈം ബ്രാഞ്ച് ഡിസിപി ക്രൈംബ്രാഞ്ച് ചൈതന്യ മാന്ദ്ലിക് പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അഹമ്മദാബാദില്‍ ഒക്ടോബര്‍ 14നാണ് മത്സരം. നേരത്തെ ഒക്ടോബര്‍ 15 ന് നിശ്ചയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ തിയതിയില്‍ മാറ്റം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നവരാത്രി ആഘോഷങ്ങളുടെ തുടക്കമായതിനാലാണ് തിയതി മാറ്റിയത്. അഹമ്മദാബാദിലെ സ്‌റ്റേഡിയത്തില്‍ ഒരുലക്ഷത്തിലധികം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. 

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്