കായികം

15 സെന്റീ മീറ്റർ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം പോയി; ഡയമണ്ട് ലീ​ഗിൽ രണ്ടാമനായി നീരജ് ചോപ്ര

സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതിനു പിന്നീലെ വീണ്ടും അഭിമാനമായി ഇന്ത്യയുടെ നീരജ് ചോപ്ര. സൂറിച്ച് ഡയമണ്ട് ലീ​​ഗ് പുരുഷ ജാവലിൻ ത്രോയിൽ നീരജിന് രണ്ടാം സ്ഥാനം. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് ആണ് ഒന്നാമതായത്. ജർമനിയുടെ ജൂലിയൻ വെബറിനാണ് മൂന്നാം സ്ഥാനം.

85.71 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തിലേക്ക് എത്തിയത്. 15 സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ് നീരജിന് ഒന്നാംസ്ഥാനം നഷ്ടമായത്.  ലോകചാമ്പ്യൻ ആയതിനു ശേഷം കളത്തിലിറങ്ങിയ നീരജിന് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാനായില്ല. മത്സരത്തിൽ നീരജിന് 3 അവസരങ്ങൾ ഫൗളായപ്പോൾ 85 മീറ്റർ കടന്നത് 2 ത്രോകൾ മാത്രമാണ്. 

ആദ്യ അവസരത്തില്‍ 80.79 ആണ് നീരജ് എറഞ്ഞത്. പിന്നീടുള്ള രണ്ട് അവസരങ്ങള്‍ ഫൗള്‍ ആയതോടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. നാലാം അവസരത്തില്‍ 85.22 മീറ്റര്‍ എറിഞ്ഞാണ് നീരജ് തിരിച്ചുവരവ് നടക്കിയത്. അതോടെ രണ്ടാം സ്ഥാനത്തായി. അഞ്ചാമത്തെ അവസരവും ഫൗള്‍ ആയി. അവസാന അവസരത്തിലാണ് താരം 85.71 എറിഞ്ഞത്. ആദ്യ സ്ഥാനം നേടിയ യാക്കൂബ് വാൽഡെജ് 85.86 മീറ്റർ ദൂരമാണ് എറിഞ്ഞത്. 

കഴിഞ്ഞ ദിവസം ഹങ്കറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി നീരജ് ചരിത്രം കുറിച്ചിരുന്നു. ആദ്യമായാണ് ഇന്ത്യക്കാരന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്. 88.17 എറിഞ്ഞായിരുന്നു നേട്ടം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും