കായികം

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനൽ; ടോസ് ഇന്ത്യക്ക്, ആദ്യം ബാറ്റ് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടുന്നു. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. ടി20 ഫോര്‍മാറ്റിലാണ് മത്സരം. ഫൈനലിലെത്തിയ ഇന്ത്യ ഒരു മെഡല്‍ ഉറപ്പിച്ചു. 

നേരത്തെ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ബംഗ്ലാദേശിനെ 51 റണ്‍സിന് ചുരുട്ടിക്കെട്ടിയ ഇന്ത്യ 8.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 17.5 ഓവറിലാണ് ഇന്ത്യ ബംഗ്ലാദേശിനെ പുറത്താക്കിയത്.

ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ഷെഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ, ദേവിക വൈദ്യ, അമന്‍ജോത് കൗര്‍, പൂജ വസ്ത്രാകര്‍, ടൈറ്റസ് സാധു, രാജേശ്വരി ഗെയ്ക്‌വാദ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

അടുക്കള മാറ്റാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ വിട്ടുപോകരുത്

എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോര്‍ഡ്, ഏപ്രിലില്‍ ആദ്യമായി 20,000 കോടി കടന്നു

അക്ഷയ തൃതീയ; സ്വർണം ഏങ്ങനെയെല്ലാം വാങ്ങാം; അറിയേണ്ടതെല്ലാം

യൂട്യൂബ് ചാനലുകള്‍ സമൂഹത്തിനു ശല്യം, ആളെക്കൂട്ടാന്‍ വേണ്ടി അപകീര്‍ത്തി പരത്തുന്നു; വിമര്‍ശനവുമായി ഹൈക്കോടതി