ഇഷാന്‍ കിഷന്‍
ഇഷാന്‍ കിഷന്‍ എക്സ്
കായികം

ഹര്‍ദികിനെ ആരാധകര്‍ സ്‌നേഹിച്ചുതുടങ്ങും; അവന്‍ വെല്ലുവിളികള്‍ ആസ്വദിക്കുന്നു; ഇഷാന്‍ കിഷന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹര്‍ദിക് പാണ്ഡ്യ വെല്ലുവിളികള്‍ ആസ്വദിക്കുന്നതായും ആരാധകര്‍ അവനെ സ്‌നേഹിച്ചുതുടങ്ങുമെന്നും മുംബൈ ഇന്ത്യന്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. ഐപിഎല്ലില്‍ രോഹിതിന് പകരം മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി എത്തിയ ഹര്‍ദികിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ആദ്യ കളികളില്‍ പരാജയവുമായതോടെ ക്യാപ്റ്റനെതിരെ ഗാലറിയില്‍ ആരാധകര്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു. ഇന്നലത്തെ മത്സരത്തിലും അത് കാണാമായിരുന്നു.

റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ സൂപ്പര്‍ വിജയം നേടിയതിന് പിന്നാലെ ആരാധകരില്‍ ഒരുവിഭാഗം വാങ്കഡെ സ്‌റ്റേഡിയത്തിലെ ഗാലറിയില്‍ ഹാര്‍ദിക്കിനെ പിന്തുണയ്ക്കുന്നത് കാണാമായിരുന്നു. ഈ സമയം കോഹ് ലി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാണ്ഡ്യയെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും അദ്ദേഹം വെല്ലുവിളികള്‍ അസ്വദിക്കുന്ന താരമാണെന്നും കിഷന്‍ മത്സരശേഷം പറഞ്ഞു. പാണ്ഡ്യ മികച്ച പ്രകടനം പുറത്തെടുക്കുന്നതോടെ ആരാധകര്‍ ആഗ്രഹിക്കുന്ന തരത്തിലേക്ക് ഉയരാന്‍ അദ്ദേഹത്തിന് കഴിയുമെന്നും അവരുടെ അനിഷ്ടം അതോടെ ഇല്ലാതാകുമെന്നും കിഷന്‍ പറഞ്ഞു. അടുത്ത മത്സരങ്ങളില്‍ മികച്ച ബാറ്റിങായിരിക്കും അദ്ദേഹം കാഴ്ച വയ്ക്കുകയെന്നും വെല്ലുവിളികള്‍ നിറഞ്ഞപ്പോഴും നേരിട്ട ആദ്യപന്തില്‍ തന്നെ സിക്‌സര്‍ പറത്തിയതും ഏറെ സന്തോഷം നല്‍കുന്നുവെന്നും കിഷാന്‍ പറഞ്ഞു.

മത്സരത്തില്‍ ബൗളര്‍മാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആര്‍സിബിയെ ഇരുന്നൂറ് റണ്‍സില്‍ താഴെ ഒതുക്കാനായതും ബൗളര്‍മാരുട നേട്ടമാണെന്നും കിഷന്‍ പറഞ്ഞു. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഇഷാന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 34പന്തില്‍ ഏഴു ഫോറും അഞ്ച് സിക്‌സും സഹിതം 69 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു