യശസ്വി ജയ്സ്വാളിന്‍റെ ബാറ്റിങ്
യശസ്വി ജയ്സ്വാളിന്‍റെ ബാറ്റിങ് പിടിഐ
കായികം

150 കടന്ന് യശസ്വി; രജത് പടിദാറും മടങ്ങി, ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. മൂന്നാം സെഷനില്‍ ബാറ്റിങ് തുടരുന്ന ഇന്ത്യ നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെന്ന നിലയിലാണ്.

സെഞ്ച്വറിയുമായി നില്‍ക്കുന്ന ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ പുറത്താകാതെ ബാറ്റിങ് തുടരുന്നു. താരം 154 റണ്‍സ് പിന്നിട്ടു. 15 റണ്‍സുമായി അക്ഷര്‍ പട്ടേലാണ് യശസ്വിക്കൊപ്പം ക്രീസില്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (14), ശുഭ്മാന്‍ ഗില്‍ (34), ശ്രേയസ് അയ്യര്‍ (27), രജത് പടിദാര്‍ (32) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

കന്നി ടെസ്റ്റ് കളിക്കാനിറങ്ങിയ രജത് പടിദാര്‍ മികച്ച രീതിയില്‍ തുടങ്ങി. എന്നാല്‍ നാലാം വിക്കറ്റായി താരം മടങ്ങി. രഹാന്‍ അഹമദിനാണ് വിക്കറ്റ്.

ഇന്ത്യക്ക് നഷ്ടമായ നാല് വിക്കറ്റുകള്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍, ടോം ഹാര്‍ട്‌ലി, കന്നി ടെസ്റ്റിനിറങ്ങിയ ഷൊയ്ബ് ബഷീര്‍, രഹാന്‍ അഹമദ് എന്നിവര്‍ പങ്കിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും