ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ജൂലായ് മുതല്‍
ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ജൂലായ് മുതല്‍  എഎന്‍ഐ
കായികം

ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ജൂലായ് മുതല്‍; പരമ്പരയില്‍ അഞ്ച് ടി20

സമകാലിക മലയാളം ഡെസ്ക്

ഹരാരെ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനം ജൂലായ് ആറ് മുതല്‍. അഞ്ച് മത്സരങ്ങളുള്ള ടി 20 പരമ്പരയ്ക്കായാണ് ഇന്ത്യ സിംബാബ്‌വെയില്‍ എത്തുന്നത്. ജൂലായ് ആറ് മുതല്‍ പതിനാല് വരെയാണ് മത്സരങ്ങള്‍.

സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. സിംബാബ്‌വെ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുനര്‍നിര്‍മ്മാണത്തിന്റെ കാലഘട്ടമാണ്. ഈ ഘട്ടത്തില്‍ സിംബാബ്വെ ക്രിക്കറ്റിന് തങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 6 ന് ഹരാരെയില്‍ നടക്കും. ജൂലൈ 14ന് അതേവേദിയില്‍ തന്നെയാണ് അവസാന മത്സരം നടക്കുക.' ജൂലായില്‍ നടക്കുന്ന ടി20 ഐ പരമ്പരയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. സിംബാബ്വെയില്‍ പര്യടനം നടത്താന്‍ തീരുമാനിച്ചതിന് ബിസിസിഐയോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' സിംബാബ്‌വെ ക്രിക്കറ്റ് ചെയര്‍മാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

അഞ്ച് മിനിറ്റ്, അത്രയും മതി! കടുപ്പം കൂട്ടാൻ ചായ അധിക നേരം തിളപ്പിക്കരുത്, അപകടമാണ്

പൊരുതി കയറിയ ആവേശം, ആനന്ദം! കണ്ണു നിറഞ്ഞ് കോഹ്‌ലിയും അനുഷ്‌കയും (വീഡിയോ)

അക്കൗണ്ട് നോക്കിയ യുവാവ് ഞെട്ടി, 9,900 കോടിയുടെ നിക്ഷേപം; ഒടുവില്‍

'സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു': സ്വാതി മലിവാള്‍