രവീന്ദ്ര ജഡേജ
രവീന്ദ്ര ജഡേജ  എക്‌സ്
കായികം

ജഡേജ മകനാണെന്ന് ഓര്‍ക്കുമ്പോള്‍ ഹൃദയം പൊള്ളുന്നുവെന്ന് പിതാവ്; ആരോപണങ്ങള്‍ തള്ളി താരം

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: തനിക്കും കുടുംബത്തിനുമെതിരെയുള്ള പിതാവിന്റെ ആരോപണങ്ങള്‍ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. മകനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്നും റിവാബ ജഡേജയാണ് തന്റെ കുടുംബത്തിലെ എല്ലാ കലഹങ്ങള്‍ക്കും കാരണമെന്നും ജഡേജയുടെ പിതാവ് അനിരുദ്ധ്‌സിങ് ജഡേജ ദൈനിക് ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.

''റിവാബയാണ് കുടുംബത്തിലെ എല്ലാ കലഹങ്ങള്‍ക്കും കാരണം. ഒരേ നഗരത്തില്‍ താമസിച്ചിട്ടും പേരക്കുട്ടിയെ ഞാനിതുവരെ കണ്ടിട്ടില്ല. മകന്‍ രവീന്ദ്ര ജഡജേയുമായും മരുമകള്‍ റിവാബയുമായും എനിക്കിനി യാതൊരു ബന്ധവുമില്ല. ഞാനവരെയും വിളിക്കാറില്ല, അവരെന്നെയും വിളിക്കാറില്ല. ജഡേജയുടെ കല്യാണം കഴിഞ്ഞ് രണ്ടോ മൂന്നാ മാസം കഴിഞ്ഞപ്പോള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ്. ഞാനിപ്പോള്‍ ജാംനഗറില്‍ ഒറ്റക്കാണ് താമസിക്കുന്നത്. റിവാബയാകട്ടെ ഇതേ നഗരത്തിലെ സ്വന്തം ബംഗ്ലാവിലും. ജഡേജയും ഇതേ നഗരത്തിലാണ് താമസിക്കുന്നത്. പക്ഷെ ഞാനവനെ കാണാറില്ല. അവനെ മയക്കാന്‍ എന്ത് തന്ത്രമാണ് ഭാര്യ പ്രയോഗിച്ചതെന്ന് എനിക്കറിയില്ല''-അനിരുദ്ധ് ജഡേജ പറഞ്ഞു.

''ജഡേജ മകനാണെന്ന് ഓര്‍ക്കുമ്പോള്‍ ഹൃദയം പൊള്ളുന്നു, ജഡേജ ക്രിക്കറ്റ് താരമായി മാത്രം തുടര്‍ന്നാല്‍ മതിയായിരുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ല. വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം സ്വത്തെല്ലാം റിവാബയുടെ പേരിലേക്ക് മാറ്റണമെന്ന് പറഞ്ഞായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കമെന്നും'' അനിരുദ്ധ് ജഡേജ പറഞ്ഞു.

എന്നാല്‍ പിതാവ് ആരോപിച്ച കാര്യങ്ങളെല്ലാം പ്രശ്‌നങ്ങളുടെ ഒരു ഭാഗം മാത്രമാണെന്നും കാര്യമില്ലാത്തത്തും വസ്തുതയില്ലാത്തതുമാണെന്നുമാണ് ജഡേജയുടെ പ്രതികരണം. ''പിതാവ് ആരോപിക്കുന്ന കാര്യങ്ങളൊന്നും ശരിയല്ല. അത് ഒരു ഭാഗം മാത്രമാണ്. അത് ഞാന്‍ നിഷേധിക്കുന്നു. എന്റെ ഭാര്യയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള പിതാവിന്റെ ബോധപൂര്‍വമായ ശ്രമമാണിത്, എനിക്കും ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷെ അതൊന്നും പരസ്യമായി പറഞ്ഞ് വിഴുപ്പലക്കാന്‍ താനില്ല'' ജഡേജ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ്

സിഐ കരിക്ക് കൊണ്ടു മർദ്ദിച്ചു; സിപിഎം പ്രവർത്തകരുടെ പരാതി

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'

രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം; പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം