ഫയല്‍ ചിത്രം
ഫയല്‍ ചിത്രം 
കായികം

ക്രിക്കറ്റ് കിറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 27 കുപ്പി മദ്യം; സൗരാഷ്ട്ര താരങ്ങൾ കുരുക്കിൽ

സമകാലിക മലയാളം ഡെസ്ക്

രാജ്കോട്ട്: സികെ നായിഡു ദേശീയ ക്രിക്കറ്റ് ടൂർണമെന്റ് കഴിഞ്ഞു മടങ്ങിയ അണ്ടർ 23 താരങ്ങളുടെ ബാ​ഗുകളിൽ നിന്നു മദ്യക്കുപ്പികൾ പിടിച്ചെടുത്തു. ചണ്ഡീ​ഗഢിൽ കളിക്കാനെത്തി, മത്സരം കഴിഞ്ഞു മടങ്ങിയ സൗരാഷ്ട്ര താരങ്ങളുടെ ബാ​ഗുകൾ പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്. വിമാനത്താവളത്തിലാണ് പരിശോധന നടന്നത്.

​ഗുജറാത്തിൽ മദ്യ നിരോധനമുണ്ട്. സംഭവത്തിൽ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ അന്വേഷണം തുടങ്ങി. താരങ്ങൾ നടപടി നേരിടേണ്ടി വരും.

ഈ മാസം 25നാണു ചണ്ഡീ​ഗഢിനെ ടീം പരാജയപ്പെടുത്തിയത്. പിന്നാലെ സൗരാഷ്ട്ര ടീം ​ഗുജറാത്തിലേക്ക് മടങ്ങി. പ്രഷാം രാജ്ദേവ്, സമർഥ് ​ഗജ്ജർ, രക്ഷിത് മേത്ത, പർഷ്വരാജ് റാണ, സ്മിത്‍രാജ് ജലാനി എന്നിവരുടെ ബാ​ഗുകളിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്.

ക്രിക്കറ്റ് കിറ്റിനുള്ളിൽ ഒളിപ്പിച്ചു വച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. 27 കുപ്പി മദ്യവും രണ്ട് കെയ്സ് ബിയറും പിടിച്ചെടുത്തതായാണ് പുറത്തു വന്ന വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

എസ്.ആര്‍. ലാല്‍ എഴുതിയ കഥ 'കൊള്ളിമീനാട്ടം'

യൂറോപ്പിലെ രാജാക്കൻമാർ...

'റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരല്ല, എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ലൈംഗിക തൊഴിലാളികള്‍': സഞ്ജയ് ലീല ബന്‍സാലി

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്; അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍