സാമന്ത കെര്‍
സാമന്ത കെര്‍ എഎഫ്പി
കായികം

വംശീയ അധിക്ഷേപം; ഓസ്‌ട്രേലിയന്‍ വനിതാ ഫുട്‌ബോള്‍ താരം സാമന്ത കെറിനെ വിചാരണ ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ചെല്‍സിയുടെ ഓസ്‌ട്രേലിയന്‍ വനിതാ ഫുട്‌ബോള്‍ താരം സാമന്ത കെര്‍ വിചാരണം നേരിടണം. വംശീയ അധിക്ഷേപ വിഷയത്തിലാണ് താരത്തിനെതിരെ നടപടി. സാം ഒരു പൊലീസ് ഓഫീസറെ വംശീയമായി അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി. ബ്രിട്ടനിലാണ് വിചാരണ.

ജനുവരി 30നു ട്വിക്കന്‍ഹാമില്‍ വച്ചാണ് പരാതിക്കിടയാക്കിയ സംഭവം. വംശീയമായി അധിക്ഷേപിക്കുന്ന വാക്കുകള്‍ സാം കെര്‍ പൊലീസ് ഉദ്യോഗസ്ഥനു നേരെ പ്രയോഗിച്ചുവെന്നാണ് താരത്തിനെതിരായ കുറ്റം. മെട്രോപൊളിറ്റന്‍ പൊലീസാണ് നടപടിയെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം ഈ പറയുന്ന തരത്തില്‍ താനൊരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് സാമന്തയുടെ നിലപാട്. പൊലീസ് ഉദ്യോഗസ്ഥനോട് താരം പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ അതു വംശീയമായോ മറ്റെന്തെങ്കിലും തരത്തിലോ ഉള്ള അധിക്ഷേപമല്ലെന്നാണ് സാമന്തയുടെ ബാരിസ്റ്റര്‍ പറയുന്നത്.

ഓസ്‌ട്രേലിയന്‍ വനിതാ ഫുട്‌ബോളിലെ ഇതിഹാസമാണ് സാമന്ത. ഓസ്‌ട്രേലിയയുടെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോറര്‍ കൂടിയാണ് 30കാരി.

128 മത്സരങ്ങളില്‍സ നിന്നു താരം 69 ഗോളുകള്‍ ഓസ്‌ട്രേലിയക്കായി നേടി. വനിതാ ലീഗില്‍ ചെല്‍സിക്കായി 58 ഗോളുകള്‍ അടിച്ചു. പരിക്കിനെ തുടര്‍ന്ന ജനുവരിക്ക് ശേഷം താരം കളത്തിലിറങ്ങിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

7 ദിവസം മുൻപ് വിവാഹം, വിരുന്നെത്തിയ വീട്ടുകാർ കണ്ടത് മകളുടെ ദേഹത്തെ മർദനപ്പാടുകൾ; താലി തിരിച്ചുകൊടുത്ത് വേർപിരിഞ്ഞു

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

എകെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

നിര്‍ണായക പോരില്‍ കളി മറന്നു, ഡല്‍ഹിക്ക് വന്‍ തിരിച്ചടി; തുടരെ 5 ജയങ്ങളുമായി ബംഗളൂരു