കേരളം

ക്വാറന്റീൻ കാലത്ത് വളർത്തുനായയെ ഓമനിച്ചു; ഉടമയ്ക്ക് രോ​ഗം സ്ഥിരീകരിച്ചതോടെ നായയും നിരീക്ഷണത്തിൽ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; വിദേശത്തുനിന്നെത്തി ക്വാറന്റീനിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട സ്വദേശിയ്ക്ക് കൂട്ടായി വളർത്തുനായയും ഉണ്ടായിരുന്നു. പരിശോധന ഫലം വന്നതോടെ ഉടമയ്ക്ക് രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വളർത്തുനായയേയും നിരീക്ഷണത്തിലാക്കി. കോഴഞ്ചേരി അയിരൂര്‍ ഇടപ്പാവൂര്‍ സ്വദേശിയ്ക്കാണ് ബുധനാഴ്ച ഫലം പോസിറ്റീവായത്. 

ദുബായില്‍നിന്ന് മാര്‍ച്ച് 22-ന് എത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പ്രകടമായ രോഗലക്ഷണങ്ങളുണ്ടായില്ല. സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിലുണ്ടായിരുന്ന സമയത്ത് നായയുമായി അടുത്തു ഇടപഴകിയിരുന്നു. തുടർന്നാണ് നായയേയും നിരീക്ഷണത്തിലാക്കിയത്. മനുഷ്യരിൽ നിന്ന് മൃ​ഗങ്ങളിലേക്ക് രോ​ഗം പടർന്നതായി സ്ഥിരീകരിച്ചതോടെയാണ് നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം