കേരളം

ജിഷ്ണുവിന്റെ അമ്മയെ കാണില്ലെന്ന് മുഖ്യമന്ത്രി, പ്രശ്‌നമുണ്ടാക്കിയത് പുറമേ നിന്നു വന്നവര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ കാണാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം എത്തിയവരാണ് ഡിജിപി ഓഫിസിനു മുന്നില്‍ പ്രശ്‌നമുണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതായി ഡിജിപിയെ കാണുന്നതിനാണ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ എത്തിയത് എന്നാണ് മനസിലാക്കുന്നത്. അവരെ കാണാന്‍ ഡിജിപി സമയം നല്‍കുകയും ചെയ്തിരുന്നു. ആറു പേര്‍ക്കാണ് കാണാന്‍ അനുമതി നല്‍കിയത്. അപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ ബിജെപിക്കാരും എസ്‌യുസിഐ പ്രവര്‍ത്തകരും തോക്കു സ്വാമി ഉള്‍പ്പെടെ മറ്റു പലരും ഉണ്ടായിരുന്നു. ഇവരെ തടഞ്ഞപ്പോഴാണ് ബലപ്രയോഗമുണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപി പിന്നീട് ജിഷ്ണുവിന്റെ അമ്മയെ ആശുപത്രിയില്‍ കണ്ടിരുന്നു. കേസുമായി ബനധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഓഫിസിലേക്കു വരാന്‍ ഡിജിപി പറഞ്ഞിട്ടുണ്ടെന്നും അവര്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജിഷ്ണുവിന്റെ അമ്മയെ മുഖ്യമന്ത്രി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് അദ്ദേഹം മറുപടി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'