കേരളം

ജിഷ്ണുവിന്റെ അമ്മ ആര്‍എസ്എസിന്റെയും യുഡിഎഫിന്റെയും കയ്യില്‍;എംഎം മണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ മര്‍ദ്ദിച്ച പൊലീസ് നടപടിയെ ന്യായീകരിച്ചും മഹിജയ്‌ക്കെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ചും വൈദ്യുതി മന്ത്രി എംഎം മണി. പൊലീസ് നടപടിയില്‍ വീഴ്ച വന്നിട്ടില്ല. ഡിജിപിയുടെ ഓഫീസിന് മുന്നിലെത്തിയാല്‍ അറസ്റ്റ് ചെയ്യും.മഹിജ ആര്‍എസ്എസിന്റെയും ബിജെപിയുടേയും യുഡിഎഫിന്റെയും കയ്യിലാണ്. അവരെ ഈ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുകയാണ്. മണി പറഞ്ഞു. മുഖ്യമന്ത്രി സന്ദര്‍ശിക്കാന്‍ വരുന്നുവെന്ന് പറഞ്ഞപ്പോള്‍ കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതിനുശേഷം മാത്രം തന്നെ കാണാന്‍ വന്നാല്‍ മതിയെന്നാണ് മഹിജ പറഞ്ഞിരുന്നത്. നമുക്കവരോട് സഹാനഭൂതിയുണ്ട്. സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ ആ കേസിനു വേണ്ട കാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. എംഎം മണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം