കേരളം

എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു, ജീവിതം പാഴായി; ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പിലെ വരികള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെഹ്‌റു കോളെജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. ഇംഗ്ലീഷില്‍ നാല് വാചകങ്ങള്‍ മാത്രമാണ് ആത്മഹത്യ കുറിപ്പിലുള്ളത്.  

ഞാന്‍ പോകുന്നു, എന്റെ ജീവിതം പാഴായി. ജീവിതം നഷ്ടമായി എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു എന്നാണ് ആത്മഹത്യ കുറിപ്പിലെ വരികള്‍. എന്നാല്‍ ആത്മഹത്യ കുറിപ്പിന്റെ ആധികാരികത പൊലീസ്  സ്ഥിരീകരിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.  

ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെ ലഭിച്ച ആത്മഹത്യ കുറിപ്പിലെ വിവരങ്ങളാണ് ഹൈക്കോടതയില്‍ നടക്കുന്ന വാദത്തിനിടെ പുറത്തുവന്നിരിക്കുന്നത്. നെഹ്‌റു കോളെജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയിലെ ഓവുചാലില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന് കുറിപ്പ് ലഭിക്കുന്നത്. ആദ്യം കേസ് അന്വേഷിച്ച പൊലീസിന് ഇത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത