കേരളം

കുരിശ് പൊളിച്ചത് അധാര്‍മികമെന്ന് യുഡിഎഫ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ അനധികൃതമായി ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചത് അധാര്‍മികമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. ക്രൈസ്തവ വിശ്വാസികള്‍ക്ക് മാനസികമായി പ്രയാസമുണ്ടാക്കി. മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. തങ്കച്ചന്‍ പറഞ്ഞു.

ഇന്നലെ കുരിശ് നീക്കിയതിനെതിരെ മുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു. പൊളിക്കലല്ല സര്‍ക്കാര്‍ നയം, ഏറ്റെടുത്താല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തെ വിളിച്ച് അതൃപ്തി പ്രകടിപ്പിച്ചത്.കുരിശു പൊളിച്ച നടപടി ജാഗ്രതക്കുറവാണ് തെളിയിക്കുന്നത്. ഒഴിപ്പിക്കല്‍ നടപടിയില്‍ കൂടിയാലോചന ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ ആ ഭൂമിയില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ചാല്‍ മതിയല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

എന്നാല്‍ കുരിശ് പൊളിച്ചതില്‍ തെറ്റില്ലെന്നും കയ്യേറ്റങ്ങള്‍ ഇനിയും ഒഴിപ്പിക്കുമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇന്ന് കുരിശ് സ്ഥാപിച്ച സ്പിര്റ്റ് ഇന്‍ ജീസസിനെതിരെ റവന്യു വകുപ്പ് കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം