കേരളം

എഡിജിപി ശ്രീലേഖയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദിലീപ്; ചെവിയിലെ ഫ്‌ലൂഡിയ് കുറഞ്ഞതിനാല്‍ എഴുന്നേല്‍ക്കാനായില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജയിലില്‍ ദിലീപിന് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ആലുവ സബ്ജയിലിലെത്തിയ എഡിജിപി സന്ധ്യയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദിലീപ്. സെല്ലിനുള്ളില്‍ എഡിജിപി ശ്രീലേഖ ഉള്‍പ്പെടെയുള്ളവരെ കണ്ട് ദിലീപ് ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും, ചെവിയുടെ ബാലന്‍സ് തെറ്റിയതിനെ തുടര്‍ന്ന് സാധിച്ചില്ല. 

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു ആലുവ സബ് ജയിലില്‍ ശ്രീലേഖയുടെ മിന്നല്‍ സന്ദര്‍ശനം. ശ്രീലേഖ എത്തിയപ്പോള്‍ ഉറങ്ങുകയായിരുന്നു ദിലീപ്. സെല്ലിനുള്ളില്‍ എത്തിയവരുടെ ശബ്ദം കേട്ട് ഞെട്ടിയാണ് ദിലീപ് ഉണര്‍ന്നത്. എന്തെങ്കിലും പറയാനുണ്ടോ എന്ന ശ്രീലേഖയുടെ ചോദ്യത്തിന് പൊട്ടിക്കരച്ചിലായിരുന്നു മറുപടി. 

പിന്നീട് നൂറ് ശതമാനം നിരപരാധിയാണ് താനെന്ന് പതുക്കെ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരോട് ഇത് പറയണമെന്നും ആവശ്യപ്പെട്ടു. കരച്ചില്‍ തുടര്‍ന്നതോടെ അധിക സമയം സെല്ലില്‍ നില്‍ക്കാതെ മടങ്ങിയതായി ശ്രീലേഖ പറഞ്ഞതായി കൗമദി റിപ്പോര്‍ട്ട് ചെയ്യുന്നു. 

രണ്ടാം നമ്പര്‍ സെല്ലില്‍ നിലത്ത് പായില്‍ കിടന്ന് ഉറങ്ങുകയായിരുന്നു ദിലീപ്. ചെവിയില്‍ ഫ്‌ലൂയിഡ് കുറഞ്ഞതിനാലാണ് ദിലീപിന് ബാലന്‍സ് നഷ്ടപ്പെട്ടത്. ആ സമയം തന്നെ ഡോക്ടറിനെ വിളിച്ച് പരിശോധിപ്പിക്കാന്‍ എഡിജിപി നിര്‍ദേശം നല്‍കി. ഭക്ഷണം കഴിക്കുന്നത് കുറവാണെന്നും എഡിജിപിയുടെ ശ്രദ്ധയില്‍പ്പെട്ടു. 

ഒന്നര മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിന് ശേഷമാണ് എഡിജിപി മടങ്ങിയത്. ആലുവ സബ് ജയിലിലെ മുഴുവന്‍ സിസിടിവി ക്യാമറകളും ശ്രീലേഖ പരിശോധിച്ചു. ജയിലില്‍ ദിലീപിന് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടും ജയില്‍ എഡിജിപി വേണ്ടവിധം അന്വേഷിക്കുന്നില്ലെന്ന നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'