കേരളം

എം വിന്‍സെന്റിന് ജാമ്യമില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പീഢനകേസില്‍ എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യമില്ല. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടി. ഓഗസ്റ്റ് രണ്ടിന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാനായി മാറ്റുകയായിരുന്നു.നെയ്യാറ്റിന്‍കര സബ്ജയിലിലാണ് വിന്‍സെന്റ് റിമാന്റില്‍ കഴിയുന്നത്.

വിന്‍സെന്റിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രതിക്ക് ജാമ്യം ലഭിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പരാതിക്കാരിയുടെ ജീവന് ഭീഷണി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.ജൂലൈ 22 നാണ് വിന്‍സെന്റ് എംഎല്‍എ അറസ്റ്റിലായത്. തുടര്‍ന്ന് 26 ന് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അത് തള്ളി. തുടര്‍ന്നായിരുന്നു സെഷന്‍സ് കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു