കേരളം

തീവ്ര ഹിന്ദുത്വ വാദികളും അവരെ എതിര്‍ക്കുന്ന ഇടതുപക്ഷവും രാജ്യത്തോട് ചെയ്യുന്നത് വിനാശകരമായ അപരാധം:മുരളി ഗോപി

സമകാലിക മലയാളം ഡെസ്ക്

തീവ്ര ഹിന്ദുത്വ വാദികളും അതിനെ എതിര്‍ക്കുന്ന ഇടതുപക്ഷവും രാജ്യത്തോട് ചെയ്യുന്നത് വിനാശകരമായ അപരാധമാണെന്ന് നടനും സംവിധായകനുമായ മുരളി ഗോപി. ചന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി ഗോപി ഇത്തരമൊരു നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യം ഭാരതം ലോകത്തിന് നല്‍കിയ മൂല്യങ്ങളെ ആശയകുഴപ്പത്തിലാക്കുന്നുവെന്ന് മുരളി ഗോപി കുറിച്ചു. 

മുരളി ഗോപിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

ഹിന്ദുത്വം എന്ന പുതിയ കാലഘട്ടത്തില്‍ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ തത്വശാസ്ത്രത്തിന് വേണ്ടി ലോകം മുഴുവന്‍ അംഗീകരിച്ച സനാതന ധര്‍മത്തെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നു. തീവ്ര ഹിന്ദു വലതുപക്ഷവും അവരുടെ വിമര്‍ശകരായ ഇടുങ്ങിയ ചിന്താഗതിക്കാരായ ഇടതുപക്ഷവും ഈ രാജ്യത്തോട് ചെയ്യുന്നത് വിനാശകരമായ അപരാധമാണ്. നമുക്ക് ഏല്‍ക്കുന്ന പരിക്കുകളിലൂടെ നമ്മളെല്ലാം ഇതിന് വലിയ വിലകൊടുത്തു കൊണ്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'