കേരളം

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും: എംഎം മണി

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് വൈദ്യുതമന്ത്രി എംഎം മണി. പദ്ധതി നടപ്പിലാക്കാനായി സമവായത്തിന് ശ്രമിക്കും അതേസമയം പദ്ധതിയെ എതിര്‍ക്കുന്നവരെ തുറന്ന് കാട്ടുമെന്നും മന്ത്രി പറഞ്ഞു. ഭരണപക്ഷത്തിലെ സിപിഐ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയെ ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് എംഎം മണി ഈ വിഷയത്തില്‍ കടുത്ത നിലപാടെടുത്തിരിക്കുന്നത്. പദ്ധതി സമവായത്തിലൂടെയാണെങ്കിലും നടപ്പിലാക്കുമെന്നു തന്നെയാണ് മുഖ്യമന്ത്രിയുടെയും നിലപാട്.

അതിരപ്പിള്ളിയില്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കെഎസ്ഇബി അറിയിച്ചതിന് പിന്നാലെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ഇക്കാര്യം മന്ത്രി എംഎം മണി നിയമസഭയിലും അറിയിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്തെത്തി.

അതിരപ്പിള്ളിയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയോ ലൈന്‍ വലിക്കുകയോ ചെയ്താല്‍ നിര്‍മാണ പ്രവര്‍ത്തനം ആകില്ലെന്നും പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പദ്ധതിക്കെതിരെ രംഗത്തെത്തി. 

എന്നാല്‍ പദ്ധതി സമവായത്തിലൂടെ നടപ്പിലാക്കണമെന്ന നിലപാടായിരുന്നു മുന്‍മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി കൈക്കൊണ്ടത്.  അതേസമയം, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. ഇതിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടെ പദ്ധതിയില്‍ യുഡിഎഫിന് ഇരട്ടത്താപ്പാണെന്ന ആരോപണം ഉയര്‍ന്ന് വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'