കേരളം

മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കാന്‍ പ്രത്യേക പാക്കേജുമായി  സര്‍ക്കാര്‍? മന്ത്രിസഭാ യോഗം തീരുമാനിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് ദുരന്തം വിതച്ചതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓഖി ദുരന്തത്തിന് ഇരയായവര്‍ക്ക് നല്‍കേണ്ട കൂടുതല്‍ സഹായങ്ങളെ കുറിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. 

ചുഴലിക്കാറ്റി ഭീഷണിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്‍പ്പെടെ മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി പ്രതിപക്ഷം ആരോപിക്കുന്നതിന് ഇടയിലാണ് മന്ത്രിസഭാ യോഗം ചേരുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള ശ്രമം പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും  പ്രതിപക്ഷം ആരോപിച്ചിരുന്നു. 

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക അടിയന്തരമായി ലഭിക്കേണ്ടതും, അവര്‍ക്ക് ദീര്‍ഘ കാലത്തേക്ക ഗുണം ചെയ്യുന്നതുമായ സമഗ്ര പാക്കേജുകള്‍ക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കിയേക്കും. 

തീരദേശത്തെ കുടുംബഗങ്ങള്‍ക്ക് നല്‍കുന്ന സൗജന്യ റേഷന്‍ നീട്ടാനുള്ള തീരുമാനവും മന്ത്രിസഭാ യോഗം സ്വീകരിച്ചേക്കും. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി സൈനീക നടപടി തുടരാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം