കേരളം

എന്ത് പടയൊരുക്കം നടത്തിയാലും കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസ് തന്നെ: എംഎം മണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥ സമാപിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ എ,ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി എംഎം മണി. എന്ത് പടയൊരുക്കം നടത്തിയാലും കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസ് തന്നെയായിരിക്കുമെന്നും എംഎം മണി പറഞ്ഞു.

രാഹുല്‍ ഗാന്ധി വന്നു പടയൊരുക്കത്തിന് ആഹ്വാനം നല്‍കിയപ്പോള്‍ ഞാന്‍ കരുതി മോദിക്ക് എതിരെയുള്ള പടയൊരുക്കമായിരിക്കും എന്നാണ് കരുതിയത്. ഇപ്പോ മനസിലായി ഗ്രൂപ്പുകള്‍ തമ്മില്‍ ഉള്ള പടയൊരുക്കമായിരുന്നെന്നും എംഎം മണി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 

പടയൊരുക്കം സമാപനത്തിന് ശേഷം ഗ്രൂപ്പ് തിരിഞ്ഞ ഏറ്റുമുട്ടിലില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റിരുന്നു. കെഎസ് യു സംസ്ഥാന  സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റിന്റെ പേരില്‍ ഐ. എ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടുകയായിരുന്നു.

എംഎം മണിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

രാഹുല്‍ ഗാന്ധി വന്നു പടയൊരുക്കത്തിന് ആഹ്വാനം നല്‍കിയപ്പോള്‍ ഞാന്‍ കരുതി മോദിക്ക് എതിരെയുള്ള പടയൊരുക്കമായിരിക്കും എന്ന് 
ഇപ്പോ മനസിലായി 
ഗ്രൂപ്പുകള്‍ തമ്മില്‍ ഉള്ള പടയൊരുക്കമായിരുന്നു ...
എന്ത് പടയൊരുക്കം നടത്തിയാലും
കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസ് തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!