കേരളം

ഹിമാചലിലെ സിപിഐഎമ്മിന്റെ വിജയം മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുന്നത്; പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹിമാചല്‍പ്രദേശില്‍ നിന്ന് നിയമസഭയിലെത്തിയ സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. 

തിയോഗ് നിയമസഭാ മണ്ഡലത്തില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും എതിരിട്ടാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം രാഗേഷ് സിംഗ വിജയം നേടിയത്. ഹിമാചലില്‍ കാല്‍നൂറ്റാണ്ടിന് ശേഷമുള്ള സിപിഎമ്മിന്റെ വിജയം മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഹിമാചലില്‍ തിയോഗ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും എതിരിട്ട് വിജയിച്ച സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗം രാകേഷ് സിംഗയെ അഭിനന്ദിക്കുന്നു. കാല്‍നൂറ്റാണ്ടിനു ശേഷമുളള ഹിമാചലിലെ സി.പി.ഐ.എമ്മിന്‍റെ വിജയം മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്