കേരളം

പ്രധാനമന്ത്രിക്കൊപ്പം തീരദേശം സന്ദര്‍ശിക്കുന്നവരുടെ പട്ടികയില്‍ റവന്യൂമന്ത്രി ഇല്ല ; പ്രതിഷേധവുമായി സിപിഐ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ ദുരിതം നേരിടുന്നവരെ കാണാനും ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുമെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള സംഘത്തില്‍ നിന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ ചുമതലയുള്ള റവന്യൂമന്ത്രിയെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയില്‍ മുഖ്യമന്ത്രിക്ക് പുറമെ, ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണുള്ളത്. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന സംഘത്തിലും, ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിലുമുള്ള മന്ത്രിതല സംഘത്തില്‍ നിന്നുമാണ് മന്ത്രി ഇ ചന്ദ്രശേഖരനെ ഒഴിവാക്കിയത്. 

ദുരന്തബാധിത പ്രദേശങ്ങളിലെ സന്ദര്‍ശന ശേഷം  വൈകീട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തിലേക്ക് മാത്രമാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റവന്യൂ മന്ത്രിയെ ക്ഷണിച്ചിട്ടുള്ളത്. ഈ യോഗത്തില്‍ വെച്ച് ഓഖി ദുരന്തത്തില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം ദൃശ്യങ്ങള്‍ സഹിതമുള്ള പ്രസന്‍രേഷനായി ചീഫ് സെക്രട്ടറി ഡോ കെ എം എബ്രഹാം പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കും. 

പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് പരിപാടികളുടെ പട്ടിക തയ്യാറാക്കിയത്. സെക്രട്ടറി തയ്യാറാക്കിയ പട്ടികയ്ക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കുകയായിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടിക്കെതിരെ സിപിഐയില്‍ അമര്‍ഷം ശക്തമാണ്. പ്രധാനമന്ത്രിക്കൊപ്പം ദുരന്തബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍, ടൂറിസം, ഫിഷറീസ് മന്ത്രിമാരെ തെരഞ്ഞെടുത്തപ്പോള്‍, എന്തുകൊണ്ടാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റവന്യൂ മന്ത്രിയെ ഒഴിവാക്കിയതെന്നാണ് സിപിഐ ചോദിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള