കേരളം

പി.വി അന്‍വറിനെതിരെ പരാതി നല്‍കിയ കുടുംബത്തിന് ഭീഷണി; ഉന്നതര്‍വരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ ഭീഷണി നേരിടുന്നതായി പരാതി നല്‍കിയ മുരുകേഷ് നരേന്ദ്രന്റെ കുടുംബം. തങ്ങള്‍ക്കെതിരെ ഭീഷണികള്‍ ഉയരുന്നുവെന്ന് കാണിച്ച് ഇവര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. റിഗല്‍ എസ്റ്റേറ്റ് വിവാദത്തിന് ശേഷം നിരവധി പരാതികളാണ് മുരുകേഷ് നരേന്ദ്രന്‍ പി.വി അന്‍വറിനെതിരെ നല്‍കിയത്. 

ഉന്നത രാഷ്ട്രീയ ബന്ധമുളളവര്‍ പോലും അന്‍വറിനെതിരെയുളള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുളള റീഗല്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് പി.വി. അന്‍വറിനെതിരെ പരാതികള്‍ നല്‍കിയിരുന്നു. ഇതിന്റെ പകപോക്കല്‍ തുടരുകയാണെന്നും പരാതിയില്‍ പറയുന്നു. പരാതിയിന്‍മേല്‍ പൊലീസ് അന്വേ,ണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്