കേരളം

ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് സമരം ; മരിക്കേണ്ടി വന്നാലും സമരം തുടരുമെന്ന് സമരസമിതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി പുതുവൈപ്പ് എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണവുമായി മുന്നോട്ടുപോകാമെന്ന ചെന്നൈ ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സമരസമിതി രംഗത്തെത്തി. പദ്ധതിക്കെതിരായ സമരവുമായി മുന്നോട്ടുപോകും. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് സമരം. മരിക്കേണ്ടി വന്നാലും എല്‍പിജി ടെര്‍മിനലിനെതിരായ സമരം തുടരുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ട്രൈബ്യൂണല്‍ വിധിയില്‍ ആശങ്കയില്ല. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. 

തീരദേശ നിയമങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികളിലാണു ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ വിധി പറഞ്ഞത്. സമരസമിതി നേതാക്കളായ രാധാകൃഷ്ണന്‍, മുരളി എന്നിവരാണ് പ്ലാന്റിനെതിരെ കോടതിയെ സമീപിച്ചത്. സമരക്കാരുടെ ആശങ്ക അടിസ്ഥാനമാണെന്ന് ഹരിത ട്രൈബ്യൂണല്‍ വിലയിരുത്തി. അപകട ഭീഷണി സാധൂകരിക്കുന്ന തെളിവില്ല. ഇക്കാര്യം വ്യക്തമാക്കുന്ന രേഖകള്‍ സമരക്കാര്‍ ഹാജരാക്കിയില്ല. കരയിടിച്ചില്‍ തടയാന്‍ വിദഗ്ദരുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ഹരിത്ര ട്രൈബ്യൂണല്‍ ഉത്തരവിട്ടു. വേലിയേറ്റ മേഖല രേഖപ്പെടുത്തിയ 1996ലെ തീരദേശ ഭൂപടം നിലനില്‍ക്കുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു. 

പുതുവൈപ്പിലെ ഐഒസി പ്ലാന്റിലെ ടാങ്ക് നിര്‍മാണവും ടെര്‍മിനല്‍ നിര്‍മാണവും തടയണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. 1996ലെ തീരദേശ ഭൂപടപ്രകാരമുള്ള വേലിയേറ്റ മേഖലയിലാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അതിലൂടെ പാരിസ്ഥിതിക നാശവും തീരശോഷണവും സംഭവിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാരിസ്ഥിതികാനുമതി നല്‍കിയപ്പോള്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ ഐഒസി പാലിച്ചില്ലെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്